ജസ്റ്റിസ് അന്ന ചാണ്ടി

#ഓർമ്മ

ജസ്റ്റീസ് അന്ന ചാണ്ടി.

ജസ്റ്റീസ് അന്ന ചാണ്ടിയുടെ ( 1905-1996) ചരമവാർഷികദിനമാണ്
ജൂലൈ 20.

ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ആദ്യത്തെ വനിതാ ജഡ്ജി, തിരുവിതാംകൂർ രാജ്യത്തിൻ്റെ പ്രഥമ വനിതാ നിയമബിരുദധാരി, വനിതാവിമോചന പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരി, വിശേഷണങ്ങൾ അനവധിയാണ് ഈ മലയാളി മഹിളക്ക്.
തിരുവനന്തപുരത്ത് ഒരു സുറിയാനി ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ച അവർ പിന്നീട് കത്തോലിക്കാ സഭയിൽ ചേർന്നു.
1926ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി പ്രാക്ടീസ് ആരംഭിച്ച അന്ന വളരെ വേഗം ക്രിമിനൽ ലോയർ എന്ന നിലയിൽ പ്രശസ്തയായി.
1930ൽ ശ്രീമതി എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തി. ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അവർ അടുത്തവർഷം മത്സരിച്ചു പരാജയപ്പെട്ടു. 1932ൽ ശ്രീമൂലം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്ന ചാണ്ടി രണ്ടുവർഷം എം എൽ സിയായി സേവനമനുഷ്ഠിച്ചു.
1937ൽ ദിവാൻ സർ സി പി രാമസ്വാമി അയ്യർ അന്ന ചാണ്ടിയെ മുൻസിഫ് ആയി നിയമിച്ചു.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം 1948ൽ ജില്ലാ ജഡ്ജിയായ അവർ 1959ൽ രാജ്യത്തെ തന്നെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജിയായി. 1967ൽ വിരമിച്ചശേഷം കേന്ദ്ര ലോ കമ്മീഷൻ അംഗമായി പ്രവർത്തിച്ചു.
1971ൽ ആത്മകഥ എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ച ജീവിതകഥ 1973ൽ പുസ്തകമായി.
ഇന്ത്യയിലെ സ്ത്രീകളുടെ അവകാശം ഉറപ്പുവരുത്തിയ പുരോഗമനപരമമായ പല നിയമങ്ങളും അന്ന ചാണ്ടിയുടെ പ്രയത്നഫലമാണ് നിലവിൽ വന്നത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *