#ഓർമ്മ
രാജേഷ് ഖന്ന.
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാറായ, രാജേഷ് ഖന്നയുടെ (1942-2012) ചരമവാർഷികദിനമാണ്
ജൂലൈ 18.
1969ൽ പുറത്തിറങ്ങിയ ആരാധന എന്ന ചിത്രം മുതൽ തുടർച്ചയായി 15 സിനിമകൾ ഹിറ്റ് ആക്കിയ വേറൊരു നായകനില്ല. നൂറോളം ചിത്രങ്ങളിൽ നായകവേഷം ചെയ്ത രാജേഷ് ഖന്ന, 70കളിൽ വിദ്യാർത്ഥികളായിരുന്ന എന്റെ തലമുറയുടെ ഇഷ്ടതാരമാണ്. കിഷോർ കുമാർ ആലപിച്ച അനശ്വരഗാനങ്ങളും രാജേഷ് ഖന്നയുടെ ജനപ്രീതിക്ക് സഹായകമായി.
അമൃതസറിൽ ജനിച്ച ജതിൻ ഖന്ന, ഹിന്ദി സിനിമയിലെ റൊമാന്റിക് ഹീറോ എന്ന സങ്കല്പം തിരുത്തിയെഴുതിയ അഭിനേതാവാണ്.
ബോബി എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുൻപുതന്നെ അതിലെ പുതുമുഖനായിക ഡിംപിൾ കപാഡിയയെ വിവാഹം ചെയ്ത് രാജേഷ് ഖന്ന വേറൊരു ചരിത്രം സൃഷ്ടിച്ചു.
രാജ്യത്തെങ്ങുമുള്ള ജനങ്ങളുടെ ആരാധന, കൊണ്ഗ്രസ്സ് ടിക്കറ്റിൽ നയീദില്ലിയിൽ നിന്ന് പാര്ലിമെന്റിലെത്താനും രാജേഷ് ഖന്നയെ സഹായിച്ചു.
– ജോയ് കള്ളിവയലിൽ.
https://youtu.be/SAEuwZVy0Hk




