ജോസഫ് മുണ്ടശ്ശേരി

#ഓർമ്മ

ജോസഫ് മുണ്ടശ്ശേരി.

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ (1903-1977) ജൻമവാർഷികദിനമാണ്
ജൂലൈ 17.

കൊച്ചി രാജ്യത്തെ അരണാട്ടുകരയിൽ ജനിച്ച മുണ്ടശ്ശേരി മാസ്റ്റർ, മലയാളത്തിലും സംസ്കൃതത്തിലും എം എ ബിരുദാനന്തര ബിരുദങ്ങൾ നേടിയശേഷം, തൃശൂർ സെൻ്റ് തോമസ് കോളേജിൽ അധ്യാപകനായി. അന്യഭാഷാ വകുപ്പിൻ്റെ തലവനായ മാസ്റ്റർ അഭിപ്രായഭിന്നതകൾ മൂലം 1952ൽ ജോലി രാജിവെച്ചു.
സാഹിത്യനിരൂപകൻ എന്ന നിലയിലാണ് മുണ്ടശ്ശേരി ഏറ്റവും പ്രശസ്തി നേടിയത്. മലയാളഭാഷക്ക് നിതാന്തയശസ്സ് നേടിക്കൊടുത്ത നിരൂപണങ്ങളും ലേഖനങ്ങളും എഴുതിയത് കൂടാതെ പത്രാധിപർ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു. മംഗളോദയം മാസികയുടെ എഡിറ്റർ എന്ന നിലയിൽ ചങ്ങമ്പുഴ ഉൾപ്പെടെ പല എഴുത്തുകാരെയും അദ്ദേഹം കൈപിടിച്ചു നടത്തി.
കൊച്ചിരാജ്യ പ്രജാമണ്ഡലത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് .1948ൽ എം എൽ സി, 1954ൽ തിരുക്കൊച്ചി എം ൽ എ, 1957ൽ പ്രഥമ കേരള നിയമസഭയിൽ എം എൽ എയും വിദ്യാഭ്യാസമന്ത്രിയും. മുണ്ടശ്ശേരി, പനമ്പള്ളി തുടങ്ങിയവർ നിയമസഭയിൽ നടത്തിയ പ്രസംഗങ്ങൾ വായിക്കുന്നത് തന്നെ ഒരു അനുഭവമാണ്.
മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ ആദ്യത്തെ ഇ എം എസ് മന്ത്രിസഭയുടെ പതനത്തിനുതന്നെ കാരണമായി.
1970ൽ വീണ്ടും എം എൽ എയായ അദ്ദേഹം ഒരുവർഷം കഴിഞ്ഞ് രാജിവെച്ച് കൊച്ചി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി ചുമതലയേറ്റു.
ചരിത്രത്തിനും ഭാഷക്കും മുതൽക്കൂട്ടാണ് കൊഴിഞ്ഞ ഇലകൾ എന്ന ആത്മകഥ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *