#ചരിത്രം
ഇന്ധന വിൽപ്പന കമ്പനികൾ.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ മൂന്ന് ഇന്ധനവിൽപ്പന കമ്പനികളാണ് ഉണ്ടായിരുന്നത്. എസ്സോ ( Esso), കാൾടെക്സ് ( Caltex), ബർമ്മാ ഷെൽ ( Burmah Shell).
വാഹനങ്ങൾ പെട്രോൾ ഉപയോഗിച്ച് ഓടിയിരുന്ന അക്കാലത്ത് വിൽപ്പനകേന്ദ്രങ്ങളെ പെട്രോൾ പമ്പ് എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഡീസലും, ഗാസും വിൽക്കാൻ തുടങ്ങിയിട്ടും ഇന്നും പേര് പെട്രോൾ പമ്പുകൾ എന്നുതന്നെ.
1959ൽ കേന്ദ്ര സര്ക്കാർ ഇന്ത്യൻ ഓയിൽ എന്ന സ്വന്തം ഇന്ധന കമ്പനി തുടങ്ങി.
അരനൂറ്റാണ്ടു മുൻപ് ഇന്ധന കമ്പനികൾ ദേശസാൽക്കരിക്കപ്പെട്ടു. എസ്സോ , കാൾടെക്‌സ് കമ്പനികൾ ഹിന്ദുസ്ഥാൻ പെട്രോളിയം ( എച്ച് പി) അയി. ബർമ്മാ ഷെൽ ഭാരത് പെട്രോളിയം ( ബി പി) എന്ന പുതിയ കമ്പനിയായി രൂപാന്തരം പ്രാപിച്ചു.
എൻ്റെ കുട്ടിക്കാലത്ത് എസ്സോയുടെ പ്രതീകമായ കടുവയും ബർമ്മാ ഷെല്ലിൻ്റെ കക്ക ചിഹ്നവും പ്രസിദ്ധമായിരുന്നു.
സ്വകാര്യകമ്പനികൾക്ക് റിഫൈനറികൾ സ്ഥാപിക്കാൻ അനുവാദം കിട്ടിയതോടെ രംഗത്തുവന്ന ഇന്ധന കമ്പനികളാണ് റിലയൻസിൻ്റെ ജിയോയും എസ്സാറിൻ്റെ നയാരയും.
ഗുജറാത്തിലെ ജാംനഗറിൽ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന റിലയൻസ്, എസ്സാർ റിഫൈനറികൾ രാജ്യത്തെ ഏറ്റവും വലിയവയാണ്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
എൻ്റെ കുട്ടിക്കാലത്ത് പട്ടണങ്ങളിൽ മാത്രമേ പെട്രോൾ പമ്പുകൾ ഉള്ളു. അളവ് അന്ന് ലിറ്റർ അല്ല. ഗാലൻ ആണ്. ഗ്രാമങ്ങളിൽ താമസിക്കുന്ന കാറുടമകൾ 5 ഗാലൻ കൊള്ളുന്ന കാനുകളിൽ പെട്രോൾ വാങ്ങി സൂക്ഷിക്കും. റേഷൻ മണ്ണെണ്ണ വാങ്ങാനായി കാലി പെട്രോൾ കാനുകൾ നേരത്തേ തന്നെ പറഞ്ഞു വെക്കുന്ന പാവപ്പെട്ടവരാണ് ഒരു ഓർമ്മ.
Posted inUncategorized