#ഓർമ്മ
ലോക പാമ്പ് ദിനം.
16 ജൂലൈ ലോക പാമ്പ് ദിനമാണ്.
മഴക്കാലം പാമ്പുകളെ പേടിക്കേണ്ട കാലമാണ്. വെള്ളം പൊങ്ങുമ്പോൾ പാമ്പുകൾ അവരുടെ മാളങ്ങൾ ഉപേക്ഷിച്ച് സുരക്ഷിതമായ പുതിയ താവളങ്ങൾ തേടും. കാട് നാടായി മാറി നിറയെ വീടുകളും വന്നപ്പോൾ സ്വാഭാവികമായി പാമ്പുകൾ വീടുകളിൽ അഭയം പ്രാപിക്കാനുള്ള സാധ്യത ഏറെയാണ്.
പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലാൻ ശ്രമിക്കാതെ ഫോറസ്റ്റ് പോലീസ് വിഭാഗങ്ങളെ അറിയിച്ചാൽ പരിശീലനം ലഭിച്ച പാമ്പ് പിടിത്തക്കാർ വന്ന് അവയെ പിടിച്ചുകൊണ്ടു പൊയ്ക്കൊള്ളും.
പാമ്പുകളെ വണങ്ങുന്ന ഒരു ഭൂതകാലമാണ് മലയാളിക്ക് ഉള്ളത്. നാഗരാജാവ് പുരാണത്തിലെ പ്രധാന കഥാപാത്രമാണ്. നാട്ടിലുണ്ടായിരുന്ന സർപ്പക്കാവുകൾ മുഴുവൻ വെട്ടി വെളുപ്പിച്ചു കഴിഞ്ഞു.
മണ്ണാറശാല പോലെ സർപ്പാരാധന നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങൾ മാത്രം നിലനിൽക്കുന്നു.
– ജോയ് കള്ളിവയലിൽ.
ചിത്രം: കാളിയ മർദനം. കാളിഘട്ട് സമ്പ്രദായത്തിലുള്ള പെയിൻ്റിങ് 19ാം നൂറ്റാൻഡിലേതാണ്.
Posted inUncategorized