#ഓർമ്മ
മദൻ മോഹൻ.
സംഗീതസംവിധായകൻ മദൻ മോഹൻ്റെ (1924 -1975)
ചരമവാർഷികദിനമാണ്
ജൂലൈ 14.
1950 മുതൽ 1975ൽ മരണം വരെ ഹിന്ദിസിനിമാ രംഗം അടക്കിവാണ മദൻ മോഹൻ്റെ സവിശേഷത മെലഡി ഗാനങ്ങളും ഗസലുകളുമായിരുന്നു. ലതാ മങ്കേഷ്കർക്ക് ഏറ്റവുമധികം ഹിറ്റുകൾ സമ്മാനിച്ച മദൻ മോഹന് പക്ഷേ 1971ൽ ഒരു തവണ മാത്രമാണ് ദേശീയ അവാർഡ് കിട്ടിയത്. 1954 ൽ റിലീസ് ചെയ്ത വോ കോൻ ധീ എന്ന ചിത്രത്തിന് വേണ്ടി ലത പാടിയ അനശ്വരഗാനം, ലഗ് ജാ ഗലെ ……… 2010ൽ യൂ ട്യൂബിൽ വന്നതുമുതൽ 22 കോടി ആളുകളാണ് കേട്ടത്.
പുരുഷഗായകരിൽ റഫിയും തലത് മഹ്മൂദുമാണ് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത്.
പിതാവ് ഇറാക്ക് പോലീസിൽ അക്കൗണ്ടൻ്റ് ജനറൽ ആയിരുന്നത്കൊണ്ട് ബാഗ്ദാദിലാണു മദൻ മോഹൻ കോഹ്‌ലി ജനിച്ചത്. കുട്ടിക്കാലം കഴിഞ്ഞ് 1932ൽ ജന്മദേശമായ പഞ്ചാബിൽ തിരിച്ചെത്തിയെങ്കിലും 11വയസു ള്ളപ്പോൾ കുടുംബം ബോംബെയിലേക്കു കുടിയേറി.
1943ൽ പട്ടാളത്തിൽ ഓഫീസറായി ചേർന്ന മദൻ മോഹൻ, രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. 1946ൽ ലക്നൗ ആൾ ഇന്ത്യ റേഡിയോയിൽ ജോലിക്ക് കയറി. 1947 മുതൽ ദില്ലി എ ഐ ആറിൽ. എസ് ഡി ബർമ്മൻ്റെ സഹായിയായി പ്രവർത്തിച്ച മദൻ മോഹന് ആദ്യമായി സ്വന്തമായി സംഗീതസംവിധായകനാകാൻ അവസരം ലഭിച്ചത് 1950ൽ ആൻഖേൻ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മരണം വരെ മദൻ മോഹൻ്റെ ജൈത്രയാത്രയാണ് കണ്ടത്.
– ജോയ് കള്ളിവയലിൽ.
https://youtu.be/ocGQ2pDnzJs
Posted inUncategorized