#ഓർമ്മ
എം പി പോൾ.
എം പി പോളിന്റെ (1904-1952) ചരമവാർഷികദിനമാണ്
ജൂലൈ 12.
മലയാള കഥാ, നോവൽ സാഹിത്യശാഖകളുടെ
ശൈശവകാലത്ത്
ദിശാബോധം നൽകിയ കൃതികളാണ് എം പി പോളിന്റെ നോവൽസാഹിത്യം, ചെറുകഥാസാഹിത്യം മുതലായവ.
പോൾ ഐ സി എസ് പരീക്ഷ പരീക്ഷ പാസായി. പക്ഷേ അക്കൊല്ലം ആറുപേരെ മാത്രമാണ് നിയമിച്ചത്.
കോളേജ് അധ്യാപകനായ പോളിന് പിൽക്കാലത്ത് തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. അധ്യാപകരുടെ ശമ്പളത്തിന് വ്യവസ്ഥ വേണമെന്ന ആവശ്യം ഉന്നയിച്ചു എന്നതാണ് കാരണം. ഇതേ കാരണത്താൽ പിൽക്കാലത്ത് ചങ്ങനാശേരി സെന്റ് ബർക്മാൻസ് കോളേജും പുറത്താക്കി.
കോട്ടയത്ത് പോൾസ് ടൂട്ടോറിയൽ കോളേജ് സ്ഥാപിച്ച പോൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ സ്ഥാപക പ്രസിഡൻ്റായി.
ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിന്റെ ആമുഖത്തിൽ എഴുതിയ:
” ജീവിതത്തിൽ നിന്ന് കീറിയെടുത്ത ഒരു ഏടാണ് ഇത്, വക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു” എന്ന ഒറ്റവരി മതി എം പി പോള് എന്ന വിമർശകൻ ആരാണ് എന്ന് മനസ്സിലാക്കാൻ.
സന്തതസഹചാരിയായ സി ജെ തോമസ്, പ്രായത്തിൽ ഏറെ ചെറുപ്പമായ ഏക മകൾ റോസിയെ പ്രണയിച്ച് വിവാഹം ചെയ്തത് വിവാദസംഭവമായി മാറി. റോസി തോമസ് എഴുതിയ ‘ഇവൻ എന്റെ പ്രിയ സി ജെ’ എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു.
കത്തോലിക്കാസഭയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ് പോളിനെ തെമ്മാടിക്കുഴിയിൽ ( അവിശ്വാസികളുടെ കൂട്ടത്തിൽ) അടക്കിയത്.
എം പി പോൾ ആയിരുന്നു ശരി എന്ന് കാലം തെളിയിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized