#ഓർമ്മ
#films
കെ ബാലചന്ദർ.
അരനൂറ്റാണ്ട് കാലം തമിഴ് ചലച്ചിത്രരംഗം അടക്കിവാണ കെ ബാലചന്ദറിൻ്റെ (1930-2013) ജന്മവാർഷികദിനമാണ്
ജൂലൈ 9.
സര്ക്കാർ ഉദ്യോഗസ്ഥനായിരുന്ന കൈലാസം ബാലചന്ദർ നാടക സംവിധായകനായിട്ടാണ് തുടങ്ങിയത്. നീർകുമിഴ് (1965) ആണ് ആദ്യത്തെ സംവിധായകസംരംഭം. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ 100 ചിത്രങ്ങൾ – തിരക്കഥ അല്ലെങ്കിൽ സംവിധാനം ചെയ്ത റെക്കോർഡ് ആണ് അദ്ദേഹത്തിന് സ്വന്തം.
തമിഴിലെ പ്രമുഖ താരങ്ങളുടെയെല്ലാം തുടക്കം ബാലചന്ദറിൻ്റെ ചിത്രങ്ങളിലൂടെയാണ്. കമലഹാസൻ, രജനികാന്ത്, നാഗേഷ്, ശ്രീദേവി, സരിത ,നാസർ, ജയപ്രദ, പ്രകാശ് രാജ് – താരനിര അങ്ങനെ നീളുന്നു.
അവള് ഒരു തുടർക്കതൈ, അപൂർവ രാഗങ്ങൾ, നിഴൽ നിജമാകിറത്, വരുമയിൻ നിറം ചുകപ്പ്, മാരോ ചരിത്ര ( തെലുങ്ക്), തണ്ണീർ തണ്ണീർ, ഏക് ദുജേ കേ ലിയെ ( ഹിന്ദി), അച്ചമില്ലൈ, അച്ചമില്ലൈ – മറക്കാനാവാത്ത എത്രയോ ചിത്രങ്ങൾ.
28ഓളം ടിവി സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
9 ദേശീയ അവാർഡ് , 13 ഫിലിം ഫെയർ അവാർഡ് ബാലചന്ദർ എന്ന പ്രതിഭക്ക് കിട്ടിയ അംഗീകാരങ്ങൾ അനവധിയാണ്. പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നൽകി രാജ്യം ഈ മഹാനായ ചലച്ചിത്രകാരനെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized