#ഓർമ്മ
നമ്പൂതിരി.
നമ്പൂതിരിയുടെ ഓർമ്മദിവസമാണ്
ജൂലൈ 7.
വരകളുടെ പരമശിവൻ എന്ന് നമ്പൂതിരിയെ വിശേഷിപ്പിച്ചത് ചിരിയുടെ തമ്പുരാനായ വി കെ എൻ ആണ്.
വി കെ എന്നിൻ്റെ സ്ത്രീകഥാപാത്രങ്ങൾ വായനക്കാരുടെ ഹൃദയത്തിൽ ജീവിക്കുന്നത് നമ്പൂതിരിയുടെ വരകളിലൂടെയാണ്.
സവിശേഷമായ സ്നേഹബന്ധമായിരുന്നു രണ്ടുപേരും തമ്മിൽ.
നമ്പൂതിരിക്ക് അയച്ച കത്തുകളിലെ അഭിസംബോധന ഓരോന്നിനും ഒരു വി കെ എൻ ടച്ച് ഉണ്ടാകും.
വാസുദേവൻ നമ്പൂതിരി
ലെ ഷിത്രോക്കോവ്
മാതൃഭൂമി വീക്കിലി
കാലിക്കറ്റ് -1.
20.10.72.
നം പൂതിരി പിക്കാസോ
കലാകൗമുദി
തിരുവനന്തപുരം
695 024.
26.04.82.
ഇലസ്‌ട്രേഷൻസ് നമ്പൂതിരി
(ഇതെന്തു നമ്പൂതിരി)
C/o കേരള കൗമുദി
കോഴിക്കോട് – 673 016.
ശ്രീ വാസുദേവൻ നമ്പൂതിരി
(ബ്രഹ്മ)
കേരള കൗമുദി
കാലിക്കറ്റ് 16.
നമ്പൂതിരി
കരുവാട്ട് മന
ബിലാത്തിക്കുളം
കോഴിക്കോട്.
ശ്രീ കരുവാട്ട് മനയ്ക്കൽ
വാസുദേവൻ നമ്പൂതിരി
കരുവാട്ട് മന
ബിലാത്തിക്കുളം
ചക്കോരത്തുകുളം തോണ്ടിയതിനു സമീപം
കോഴിക്കോട് 673 005.
സ്വന്തം
കൂട്ടാല മന നാണു നമ്പൂരിപ്പാട്
കരുവാട്ട് മനയ്ക്കൽ
വാസേവൻ നം, നംപൂ ,
നമ്പൂതിരി.
18.08.95.
” …… നോവൽ തരായി.
‘ അനന്തരം ‘. നാലദ്ധ്യായം എഴുതി. മനസിൽ മുയ്മനും. സർ ചാത്തുവിൻ്റെ തിരിച്ചുവരവാണ്. നന്നാവും എന്ന തോന്നൽ അഥവാ ദുര സഹിക്കില്ല എന്നർത്ഥം…………
… 02.07. മുതൽ വ്യാഴവും ശനിയും അങ്ങ് ഏത് കീറക്കടലാസ്സിൽ വരയ്ക്കുന്നുവോ ഏതിനെ ധന്യമാക്കുന്നുവോ, എൻ്റെ നോവൽ അതിന്.
അനുഗ്രഹിച്ചാലും.
സ്വന്തം
വി കെ എൻ”.
01.07.89.
Posted inUncategorized