ഫാദർ സ്റ്റാൻ സ്വാമി

#ഓർമ്മ

ഫാദർ സ്റ്റാൻ സ്വാമി SJ.

ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ ഫാദർ സ്റ്റാൻ സ്വാമിയുടെ (1937- 2021) ചരമവാർഷികദിനമാണ്
ജൂലൈ 5.

തിരുച്ചിറപ്പള്ളിയിൽ ജനിച്ച സ്റാൻസ്‌ലാവൂസ് ലൂർദ്സ്വാമി, ഈശോസഭയിൽ ( Society of Jesus- SJ) ചേര്ന്ന് വൈദികനായി. ബ്രസീലിലെ ഈശോസഭാ വൈദികർ പാവങ്ങൾക്ക് വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. തൻ്റെ ജീവിതം ആദിവാസികൾ ഉൾപ്പെടെയുള്ള അധഃസ്ഥിതജനതയുടെ വിമോചനത്തിനായി അദ്ദേഹം ഉഴിഞ്ഞുവെച്ചു. സ്വാഭാവികമായും ഭരണകൂടത്തിൻ്റെ അപ്രീതി ഫാദർ സ്റ്റാൻ സ്വാമി സമ്പാദിച്ചു.
2020 ഒക്ടോബർ 8ന് 2018ൽ നടന്ന ഭീമാ കൊരേഗാവ് അക്രമസംഭവങ്ങൾ ആസൂത്രണം ചെയ്തു എന്ന് ആരോപിച്ച് എൻ ഐ എ, യു എ പി എ നിയമം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. യഥാർഥത്തിൽ അദ്ദേഹം ഭീമാ കൊരേഗാവിൽ പോയിട്ട് കൂടിയുണ്ടായിരുന്നില്ല.
പാർക്കിൻസൻ രോഗം ഉൾപ്പെടെ ഗുരുതരരോഗങ്ങൾ പിടിപെട്ടിരുന്ന, 82 വയസ്സ് പ്രായമുള്ള വൃദ്ധന് ജാമ്യം അനുവദിക്കാൻ കോടതി തയാറായില്ല. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും ജുഡീഷ്യറി അദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു.
പോരാട്ടം അവസാനിക്കുന്നില്ല. നിരവധി മനുഷ്യാവകാശ പ്രവർത്തകർ ഈ കൊലക്ക് ശേഷവും ജാമ്യം നിഷേധിക്കപ്പെട്ട് തടവറയിൽ നരകിക്കുകയാണ്.
ഫാദർ സ്റ്റാൻ സ്വാമി എഴുതിയത് പോലെ കൂട്ടിലടക്കപ്പെട്ട കിളിക്കും പാടാൻ കഴിയും.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *