ചിന്ത രവി

#ഓർമ്മ

ചിന്ത രവി.

പത്രപ്രവർത്തകനും, ചിന്തകനും, സിനിമാ സംവിധായകനും, യാത്രികനും, എഴുത്തുകാരനുമായിരുന്ന ചിന്ത രവിയുടെ (1946-2011)
ഓർമ്മദിവസമാണ് ജൂലൈ 4.

കോഴിക്കോട് നഗരത്തിൽ ചെലവൂർ വേണുവുമൊത്ത് നടത്തിയിരുന്ന സെർച്ച്ലൈറ്റ്, സൈക്കോ വാരിക , അശ്വിനി ഫിലിം സൊസൈറ്റി തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ രവീന്ദ്രൻ ചിന്ത വാരികയിൽ ചേർന്നതോടെ ചിന്ത രവിയായി അറിയപ്പെട്ടു.
അടുത്ത ഊഴം സിനിമാ സംവിധായകനായാണ്. തെലുങ്കിൽ ഹരിജൻ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഇനിയും മരിക്കാത്ത നമ്മൾ ( 1980,) ഒരേ തൂവൽ പക്ഷികൾ (1988) എന്നിവ നല്ല സിനിമയെ സ്നേഹിക്കുന്നവരെ തൃപ്തിപ്പെടുത്തി. അരവിന്ദനോടുള്ള അങ്ങേയറ്റത്തെ ആദരം ഡോക്കുമെൻ്ററിയായി പുറത്തുവന്നപ്പോൾ പുരസ്കാരം നേടുകയും ചെയ്തു. ഗ്രാംചിയുടെ ജീവചരിത്രം മലയാളത്തിൽ എഴുതിയത് രവിയാണ്.
1970 കളിൽ കോഴിക്കോട് വിദ്യാർഥിയായിരിക്കെ ഞാൻ പരിചയപ്പെട്ടത് ചേലവൂർ വേണു വഴിയാണ്.
പിന്നെ കാണുന്നത്
1980കളിൽ തിരുവനന്തപുരത്ത് പൊതു മരാമത്ത് എഞ്ചിനീയറായി ജോലി ചെയ്യുന്ന സമയത്ത് ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന കലാവിമർശനം മാർക്സിസ്റ് മാനദണ്ഡം എന്ന പുസ്തകത്തിൻ്റെ പ്രസാധനത്തിനാണ്. ഈ എം എസും, പി ഗോവിന്ദപ്പിള്ളയും ചൊരിഞ്ഞ പ്രശംസാവചനങ്ങൾ വെറുതെയായിരുന്നില്ല.
സിനിമയുടെ രാഷ്ട്രീയം എന്ന പുസ്തകം 1990ൽ അവാർഡിന് അർഹമായി.
ഏഷ്യാനെറ്റ് ടി വി തുടർച്ചയായി സംപ്രേക്ഷണം ചെയ്ത രവീന്ദ്രൻ്റെ യാത്രകൾ ആണ് ചിന്ത രവിയുടെ ഒരു സവിശേഷ സംഭാവന. യാത്ര എന്ന വാരികയുടെ പത്രാധിപരുമായിരുന്നു.
നിരവധി പുസ്തകങ്ങളും രവിയുടെ സംഭാവനയായുണ്ട്.
65 വയസ്സിൽ ശ്വാസകോശ കാൻസർ ആ ജീവിതം തല്ലിക്കെടുത്തി.
– ജോയ് കള്ളിവയലിൽ.

https://www.facebook.com/100053513122818/posts/799737911819972/?mibextid=Nif5oz

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *