#ഓർമ്മ
ഒ വി വിജയൻ.
വിജയൻ്റെ ( 1930-2005) ജന്മവാർഷികദിനമാണ്
ജൂലൈ 2.
ഇരുപതാം നൂറ്റാണ്ടിലെ , മലയാളത്തിലെ എക്കാലത്തെയും മികച്ച നോവൽ എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു – ഖസാക്കിൻ്റെ ഇതിഹാസം. മലയാളത്തിലെ ഏറ്റവും മികച്ച പത്ത് കഥകളിൽ ഒന്നാണ് കടൽത്തീരത്ത്.
ഖസാക്കിലെ ഓരോ കഥാപാത്രവും വായനക്കാരൻ്റെ ഹൃദയത്തില് ജീവിക്കുന്നു. എല്ലാ നോവലുകളും മലയാളത്തിലെ അനർഘ രത്നങ്ങളാണ്. ധർമ്മപുരാണം സംഭവങ്ങൾ മുൻകൂട്ടി കണ്ട കഥാകാരൻ്റെ നിലവിളിയാണ്.
വെള്ളായി അപ്പൻ പോലെ നമ്മുടെ കണ്ണ് നിറക്കുന്ന കഥാപാത്രങ്ങൾ മലയാള കഥകളിൽ കുറവാണ്.
ഊട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാർട്ടൂണിസ്റ്റ് , രാഷ്ട്രീയ നിരീക്ഷകൻ, പത്രപ്രവർത്തകൻ, ലേഖകൻ എല്ലാ കഴിവുകളും ഒരുപോലെ സമ്മേളിച്ച അതുല്യ പ്രതിഭയാണ്.
നേടിയ പുരസ്കാരങ്ങളെക്കാൾ നാം ഓർക്കുന്നത് നൽകാതെ പോയ ഞ്ജാനപീഠമോ , കിട്ടാതെ പോയ നോബൽ സമ്മാനമോ ഒക്കെയായിരിക്കും .
കാലത്തിൻ്റെ മുൻപേ നടന്ന വിജയൻ്റെ രാഷ്ട്രീയ ലേഖനങ്ങൾ പ്രവാചകശബ്ദം തന്നെയായിരുന്നു എന്ന് ഇന്ന് നമ്മൾ തിരിച്ചറിയുന്നു. ദാർശനിക സ്വഭാവുമുള്ളതായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലും വരച്ച കാർട്ടൂണുകൾ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized