ആക്സൽ മുന്തെയും സാൻ മിഷേലിൻ്റെ കഥയും

#ഓർമ്മ
#ചരിത്രം

ഡോക്ടർ ആക്‌സൽ മുന്തെയും സാൻ മിഷേലിൻ്റെ കഥയും.

എഴുത്തുകാരായ ഡോക്ടര്മാരുടെ രചനകളിൽ ലോകത്ത് ഏറ്റവുമധികം വായനക്കാരുണ്ടായ പുസ്തകമാണ് The Story of San Michele.

സ്വീഡൻകാരനായ ആക്‌സൽ മുന്തെ നാട്ടിൽ നിന്ന് വൈദ്യശാസ്ത്രബിരുദം നേടി
പാരിസിൽ നിന്ന് സൈക്കിയാട്രിയിൽ ഉപരിപഠനം നടത്തി അവിടെയാണ് പ്രാക്ടീസ് ചെയ്തിരുന്നത്.
ബഹുഭാഷാ പണ്ഡിതനായ ആക്സലിന് ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു.
49 വയസിൽ ധനികയായ ഒരു 24 വയസുകാരി ബ്രിട്ടീഷ് യുവതിയെ വിവാഹം കഴിച്ചു.
1887ൽ ഇറ്റലിയിലെ കാപ്രിയിൽ സന്ദർശനം നടത്തിയ മുന്തെക്ക് മുൻപ് ഒരു പള്ളിയായിരുന്ന സാൻ മിഷേൽ എന്ന നശിച്ചുകിടന്ന വസതി ഒരു ഭ്രാന്തൻ ഭ്രമമായി മാറി.
ഒരു കാലത്ത് റോമൻ ചക്രവർത്തി ടൈബീരിയസിൻ്റെ കൊട്ടാരത്തിൻ്റെ ഭാഗമായിരുന്നു സാൻ മിഷേൽ.
വസതി വാങ്ങിയ മുന്തെ അത് നന്നാക്കാനുള്ള പണം കണ്ടെത്താനായി പ്രാക്റ്റീസ് തന്നെ റോമിലേക്ക് മാറ്റി.
അനാരോഗ്യം മൂലം സ്വീഡനിലേക്ക് മടങ്ങേണ്ടി വന്നപ്പോഴും സാൻ മിഷേൽ ഒരു ബാധയായി മാറിയിരുന്നു. 1929ൽ The Story of it Michel പുറത്തുവന്നത് മുതൽ വായനക്കാരുടെ ഹൃദയം കവർന്ന രചനയായി മാറി ഈ ഓർമ്മക്കുറിപ്പ്. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതിയുടെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. സാൻ മിഷേലിൻ്റെ കഥ ചലച്ചിത്രവുമായി.
അവസാന കാലത്ത് സ്വീഡനിലേക്ക് മടങ്ങിയ മുന്തെ 91 വയസിൽ അന്തരിച്ചു.
The Road to San Michel എന്ന ഡോക്ടർ മുന്തെയുടെ ജീവചരിത്രവും വായനക്കാർ കയ്യും നീട്ടി സ്വീകരിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *