ഗോൺ വിത്ത് ദ് വിൻഡ്

#ചരിത്രം
#ഓർമ്മ

ഗോൺ വിത്ത് ദി വിൻഡ്.

മാർഗരറ്റ് മിച്ചൽ എഴുതിയ Gone with the Wind എന്ന ഐതിഹാസിക നോവൽ പ്രസിദ്ധീകരിച്ച ദിവസമാണ്
1936 ജൂൺ 30.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലാണ് ആഭ്യന്തരയുദ്ധത്തിൻ്റെ പാശ്ചാത്തലത്തിൽ രചിച്ച ഈ കൃതി. നോവൽ 1937ലെ പുലിത്സർ പ്രൈസ് നേടി. ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധരായ പ്രണയജോഡികളിൽ മുന്നിലാണ് സ്കാർലെറ്റ് ഒഹാരയും റെറ്റ് ബട്ട്ലറും.
1939ൽ നോവൽ സിനിമയായപ്പോഴും ചരിത്രം സൃഷ്ടിച്ചു. ജനപ്രീതിയിൽ ഈ ചിത്രത്തെ കവച്ചുവെക്കാൻ അധികം സിനിമകൾ ഉണ്ടായിട്ടില്ല. വിവിയൻ ലെയും ക്ലാർക്ക് ഗേബിളും ആരെയും വകവെക്കാത്ത നായികയുടെയും, ഏത് സ്ത്രീയുടെയും മനം കവരുന്ന നായകൻ്റെയും റോളുകൾ അവിസ്മരണീയമാക്കി.
നോവലിൻ്റെ അന്ത്യം ഇന്നും ചർച്ച ചെയ്യപ്പെടുന്നു എന്നത് ഈ ഇതിഹാസരചനയുടെ കാലികപ്രസക്തി വിളിച്ചോതുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *