പി സി മഹലനോബിസ്

#ഓർമ്മ

പി സി മഹലനോബിസ്.

ഇന്ത്യയിലെ സ്ഥിതിവിവര സാങ്കേതികവിദ്യയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസിൻ്റെ (1893- 1972) ജന്മവാർഷികദിനമാണ് ജൂൺ 29.

ബന്ധോപദ്ധ്യായ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പ്രശാന്ത ചന്ദ്ര, മുത്തച്ഛൻ സ്ഥാപിച്ച സ്കൂളിൽ കൽക്കത്തയിലാണു പഠിച്ചത്. പ്രഡിഡൻസി കോളേജിൽ നിന്ന് 1912ൽ ഫിസിക്സിൽ ബിരുദം നേടിയശേഷം ഇംഗ്ലണ്ടിലേക്ക് പോയി.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാത്തമാറ്റിക്സ് ഫിസിക്സ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ മഹാലനോബിസ് 1915ൽ കൽക്കത്തയില് പ്രസിഡൻസി കോളേജിൽ അധ്യാപകനായി 33 വര്ഷം സേവനം ചെയ്തു.
1922 മുതൽ 1926 വരെ കൽക്കത്തയിലെ അലിപ്പൂർ ഒബ്സർവേറ്ററിയിൽ മിറ്റിറയോളിജിസ്റ്റ് ആയും സേവനം ചെയ്തു.
1933 മുതൽ 1972 വരെ ഐ എസ് ഐ മുഖപത്രമായ സംഖ്യയുടെ എഡിറ്ററായും പ്രവർത്തിച്ചു.
1931ൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച അദ്ദേഹം മഹാലനോബിസ് ദൂരം എന്ന സിദ്ധാന്തം ആവിഷ്കരിച്ചതോടെ ശാസ്ത്രലോകത്ത് പ്രശസ്തനായി.
സ്വതന്ത്ര ഇന്ത്യയിൽ രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത് ( 1956- 61) അദ്ദേഹം ആവിഷ്കരിച്ച നയങ്ങൾ വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിൽ നിർണ്ണായകമായി. 1950ൽ
സാമ്പിൾ സർവേ എന്ന പരിപാടിയിലൂടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം മുൻകൂട്ടി അറിയാൻ കഴിഞ്ഞത് അദ്ദേഹത്തിൻ്റെ നേട്ടമാണ്. അതിനായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗന്യസേഷന് എന്ന സ്ഥാപനം തുടങ്ങി. 1955 മുതൽ 1967 വരെ പ്ലാനിംഗ് കമ്മീഷൻ അംഗമായിരുന്ന മഹാലനോബിസ് ഫെലോ ഓഫ് റോയൽ സൊസൈറ്റി, വിദേശ സർവകലാശാലകൾ ഉൾപ്പെടെ
ഡോക്ക്ടറെറ്റുകൾ തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾക്ക് അർഹനായി.
1968ൽ പദ്മവിഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *