#Literature
#ഓർമ്മ
ഹാരോൾഡ് പിൻ്റർ
2024ലെ പെൻ ( PEN) പിൻ്റർ പ്രൈസ് അരുന്ധതി റോയിക്ക്.
2005ലെ നോബൽസമ്മാന ജേതാവാണ് ബ്രിട്ടീഷ് നാടകകൃത്തും തിരക്കഥാരചയിതാവുമായ ഹാരോൾഡ് പിൻ്റർ ( 1930- 2008).
The Birthday Party ( 1957), The Homecoming (1964), Betrayal ( 1978) തുടങ്ങിയവയാണ് പിൻ്ററുടെ പ്രശസ്തമായ നാടകങ്ങൾ.
സാധാരണക്കാരുടെ ഭാഷയാണ് പിൻ്ററുടെ കഥാപാത്രങ്ങൾ സംസാരിക്കുന്നത്. നാടകങ്ങൾ
സിനിമയായപ്പോൾ തിരക്കഥ എഴുതിയതും നാടകകൃത്ത് തന്നെയാണ്.
പ്രശസ്ത ചലച്ചിത്രങ്ങളായ
A French Lieutenant’s Woman (1981), The Trial (1993) തുടങ്ങിയവയുടെ തിരക്കഥയും പിൻ്ററാണ് തയാറാക്കിയത്.
2009 ലാണ് പെൻ സംഘടന പിൻ്റർ പ്രൈസ് ഏർപ്പെടുത്തിയത്. മനുഷ്യജീവിതത്തിൻ്റെയും സമൂഹത്തിൻ്റെയും യഥാർഥ സത്യം പുറത്തുകൊണ്ടുവരുന്നതിനുള്ള ബൗദ്ധികശക്തി കാണിക്കുന്നവർക്കാണ് സമ്മാനം.
സാമൂഹ്യ പ്രതിബദ്ധത, പോരാട്ട വീര്യം എന്നിവയിൽ അരുന്ധതി റോയിയുടെ മുൻഗാമിയാണ് പിൻ്റർ.
നോബൽ സമ്മാന കമ്മറ്റി പറഞ്ഞത് പിൻ്ററുടെ നാടകങ്ങൾ അധ:സ്ഥിതരുടെ മുറികളുടെ അടച്ചിട്ട വാതിലുകൾ ചവിട്ടിത്തുറന്നു എന്നാണ്.
18 വയസിൽ ശീതയുദ്ധത്തെ എതിർത്തുകൊണ്ടാണ് തുടക്കം. ഗൾഫ്, കൊസോവോ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ യുദ്ധങ്ങളെ എതിർക്കുന്നതിന് മുൻപന്തിയിൽ എപ്പോഴും പിൻ്റർ ഉണ്ടായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized