റബർ വന്ന വഴി

#ചരിത്രം

റബർ വന്ന വഴി.

കേരളത്തിൻ്റെ സാമ്പത്തികസ്ഥിതി താങ്ങിനിർത്തുന്ന ഏറ്റവും വലിയ കാർഷിക ഉൽപ്പന്നം റബറാണ് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ കൃഷി ചെയ്യുന്നത് കേരളത്തിലാണ്.
പക്ഷെ ഏഷ്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ചത് ഇന്ത്യയിലല്ല, ശ്രീലങ്ക ( പണ്ട് സിലോൺ) യിലാണ് .
മരങ്ങളിൽ നിന്ന് കിട്ടുന്ന ലാറ്റക്സ് ഉപയോഗിച്ച് കളിക്കാൻ പന്തുകൾ ഉണ്ടാക്കാമെന്ന് കണ്ടുപിടിച്ചത് ദക്ഷിണ അമേരിക്കയിലെ ആസ്റ്റക്ക്, മായ വംശങ്ങളാണ്.
1770ൽ ഇംഗ്ലണ്ടിൽ ജോസഫ് പ്രീസ്റ്റ്‌ലി ഈ വസ്തു ഉപയോഗിച്ച് റബ് ചെയ്താൽ കടലാസിൽ പെൻസിൽ കൊണ്ട് എഴുതിയത് മായിക്കാൻ കഴിയും എന്ന് കണ്ടുപിടിച്ചു. അങ്ങനെയാണ് റബർ എന്ന പേര് കിട്ടിയത്.
1870 ൽ സർ ഹെൻറി വിക്ക്കാം ബ്രസീലിൽ നിന്ന് 70000 റബർ കുരു ഇംഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടുവന്നു. ലണ്ടനിലെ ക്യൂ ബോട്ടാണിക്ക് ഗാർഡനിൽ നട്ട കുരുക്കളിൽ 24000 എണ്ണം മാത്രമാണ് കുരുത്തത്. അവയിൽ 1919 ചെടികൾ 38 കേസുകളിലാക്കി ബ്രിട്ടിഷ് ഭരണാധികാരികൾ 1876 അഗസ്റ് 12ന് സിലോണിലെ കൊളംബോയിലേക്ക് കപ്പൽമാർഗം അയച്ചു.
അങ്ങനെ ആദ്യത്തെ റബർ പ്ലാൻ്റേഷൻ ശ്രീലങ്കയിൽ നിലവിൽ വന്നു.
കുറച്ച് റബർ ചെടികൾ കൽക്കത്തയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ത്യയിൽ വ്യവസായിക അടിസ്ഥാനത്തിൽ ആദ്യമായി റബർ കൃഷി ചെയ്തത് ജെ ജെ മർഫിയാണ്. മർഫിയുടെ നേതൃത്വത്തിൽ 1902ൽ കോതമംഗലത്തിന് അടുത്ത് തട്ടേക്കാട് പെരിയാർ എസ്റ്റേറ്റ് സ്ഥാപിക്കപ്പെട്ടു.
1893 ൽ ചാൾസ് ഗുഡ്ഇയർ വൾക്കനൈസിംഗ് കണ്ടുപിടിച്ചതോടെയാണ് റബറിൻ്റെ വ്യവസായിക ഉപയോഗം വൻതോതിൽ വർധിച്ചത്.

ലോകത്ത് റബർ ഉൽപാദനത്തിൽ ഇന്ത്യക്ക് നാലാം സ്ഥാനം മാത്രമേയുള്ളൂ. തായ്‌ലൻഡ്, ഇന്തോനേഷ്യ, ചൈന എന്നിവരാണ് മുന്നിൽ.
– ജോയ് കള്ളിവയലിൽ.

(ചിത്രം:1902ൽ ശ്രീലങ്കയിൽ ഒരു സ്ത്രീ റബർ ടാപ്പ് ചെയ്യുന്നത്.)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *