#ഓർമ്മ
ലോഹിതദാസ്.
ലോഹിതദാസിന്റെ ( 1955-2009) ഓർമ്മദിവസമാണ് ജൂൺ 28.
35 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ എ കെ ലോഹിതദാസെന്ന ചാലക്കുടിക്കാരൻ, തിരക്കഥാകൃത്ത് എന്ന നിലയിൽ, ഒരു പക്ഷേ എം ടിക്കു മാത്രമേ പിന്നിലാവൂ.
തനിയാവർത്തനം എന്ന സിനിമയിൽ തുടങ്ങിയ ലോഹിതദാസ് – സിബി മലയിൽ കൂട്ടുകെട്ട്, മലയാളസിനിമയിലെ ഏറ്റവും വിജയിച്ച തിരക്കഥാകൃത്ത് – സംവിധായകൻ കൂട്ടുകെട്ടാണ്.
കിരീടം, ചെങ്കോൽ തുടങ്ങിയ ചിത്രങ്ങൾ, മോഹൻലാലിന്റെയും തിലകന്റെയും അഭിനയജീവിതത്തിലെയും ജോൺസന്റെ സംഗീതസംവിധാനലോകത്തെയും എക്കാലത്തെയും മികച്ചവയാണ്.
സത്യൻ അന്തിക്കാട്, ഭരതൻ, എന്നിവരുമൊത്തു ചെയ്ത സിനിമകളും ശ്രദ്ധേയമാണ്.
ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഭരതം, സല്ലാപം, അമരം, തുടങ്ങി മലയാളസിനിമക്ക് എക്കാലവും ഓർക്കാൻ ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചിട്ടാണ്, സംവിധായകനും നിർമ്മാതാവും കൂടിയായ ലോഹി അകാലത്തിൽ വിടവാങ്ങിയത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized