#ഓർമ്മ
ഹെലൻ കെല്ലർ.
ഹെലൻ കെല്ലറുടെ (1880- 1968) ജന്മവാർഷികദിനമാണ് ജൂൺ 27.
ലോകമാസകലമുള്ള അംഗപരിമിതർക്ക് പ്രത്യാശയുടെ കിരണങ്ങൾ പകർന്നുകൊടുത്ത ജീവിതമാണ് 19 മാസം മാത്രം പ്രായമുള്ളപ്പോൾ അന്ധത ബാധിച്ച കെല്ലർ.
അമേരിക്കയിലെ അലബാമയിൽ ജനിച്ച ഹെലൻ ആഡംസ് കെല്ലറുടെ ജീവിതം മാറ്റിമറിച്ചത് 9 വയസ്സിൽ അവരുടെ അധ്യാപികയും ജീവിതകാലം മുഴുവൻ സഹചാരിയുമായി മാറിയ ആനി സള്ളിവൻ ആണ്.
ആരെയും ആവേശം കൊള്ളിക്കുന്നതാണ് അവർ ഹെലനെ എഴുത്തും വായനയും ഭാഷയും പഠിപ്പിച്ച കഥകൾ.
പിന്നീട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ റാഡ്ക്ലിഫ് കോളേജിൽനിന്ന് ബിരുദമെടുത്ത ഹെലൻ കെല്ലർ അമേരിക്കയിലെ ആദ്യത്തെ അംഗപരിമിത ബിരുദധാരിയയി ചരിത്രത്തിൽ സ്ഥാനംപിടിച്ചു.
1903ൽ പ്രസിദ്ധീകരിച്ച ആത്മകഥ അവരെ ലോകപ്രശസ്തയാക്കി മാറ്റി. 35 രാജ്യങ്ങൾ സന്ദർശിച്ച അവർ സ്ത്രീകളുടെയും അംഗ പരിമിതരുടെയും അവകാശങ്ങൾക്കായി ജീവിതകാലം മഴുവൻ പോരാടി. ഗാന്ധിയുടെ കഥ ഉൾപ്പെടെ 14 പുസ്തകങ്ങളും 500 ലേഖനങ്ങളും അവർ എഴുതിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized