#ഓർമ്മ
രാഹുൽ ദേവ് ബർമ്മൻ
വിഖ്യാത ചലച്ചിത്ര സംഗീത സംവിധായകൻ ആർ ഡി ബർമ്മൻ്റെ (1939-1994) ജന്മവാർഷിക ദിനമാണ്
ജൂൺ 27.
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ എസ് ഡി ബർമ്മൻ്റെ എക മകനായി കൽക്കത്തയിൽ ജനിച്ച രാഹുൽ ദേവ് പിന്നീട് അച്ഛനോടൊപ്പം മുംബൈയിലെത്തി. അലി അക്ബർ ഖാൻ്റെ കീഴിൽ പഠനം നടത്തിയ ആർ ഡി ബർമ്മൻ, സലിൽ ചൗധരിയെയും തൻ്റെ ഗുരുവായി കണക്കാക്കിയിരുന്നു.
17 വയസിൽ സംഗീതം നൽകിയ ഗാനം അച്ഛൻ ഫൺടൂഷ് ( 1956) എന്ന ചിത്രത്തിൽ ഉപയോഗിച്ചു.
1960കൾ മുതൽ 1990കൾ വരെ 331 ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. ലതാ മങ്കേഷ്കർ
ആശാ ബോൺസ്ലെ, കിഷോർ കുമാർ എന്നിവരായിരുന്നു ഇഷ്ട ഗായകർ. 1980ൽ ഭാര്യയെ ഉപേക്ഷിച്ച് ആശാ ബോൺസ്ലേയെ വിവാഹം ചെയ്തു.
തൻ്റെ കാലത്തെ ഏറ്റവും പ്രശസ്തനായ ഈ സംഗീതസംവിധായകൻ പിന്നീട് വന്ന തലമുറയിലെ സംഗീതസംവിധായരുടെയെല്ലാം മാർഗ്ഗദീപമായി മാറി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized