#ഓർമ്മ
കാവാലം നാരായണ പണിക്കർ.
കാവാലം നാരായണപ്പണിക്കരുടെ ഓർമ്മദിവസമാണ് ജൂൺ 26.
എഴുപതുകളിൽ കോഴിക്കോട്ട് എൻജിനീയറിങ് വിദ്യാർഥിയായിരിക്കെയാണ് ഒരു പുതിയ നാടകാനുഭവത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ചത്.
പ്രശസ്ത ചലച്ചിത്ര സ്വിധായകനാണ് അരവിന്ദനാണ് ഞങ്ങളെ ഗുരുവായൂരപ്പൻ കോളേജിൽ, അദ്ദേഹം സംവിധാനം ചെയ്യുന്ന നാടകം കാണാൻ ക്ഷണിച്ചത്.
അതുവരെ കാണാത്ത ഒരു ദൃശ്യവിസ്മയമാണ് അരങ്ങേറിയത്. സ്റ്റേജ് ഇല്ല. കർട്ടൻ ഇല്ല. കാണികൾക്കിടയിലേക്ക് ആട്ടും പാട്ടുമായി വരുന്ന അഭിനേതാക്കൾ. കാവാലത്തിന്റെ, അവനവൻ കടമ്പ എന്ന നാടകത്തിന്റെ അരങ്ങേറ്റമായിരുന്നു അത് .
ഗോപിയും നെടുമുടി വേണുവും ജഗന്നാഥനുമൊക്കെ പിന്നീട് മലയാളികളുടെ പ്രിയനടന്മാരായി വളർന്നു.
തനതുനാടകവേദി എന്ന ജി ശങ്കരപ്പിളളയുടെ ആശയം പ്രാവർത്തികമാക്കി വിജയിപ്പിച്ചു എന്നതാണ് 26 നാടകങ്ങൾ എഴുതിയ കാവാലത്തിന്റെ മഹത്വം.
അയ്യപ്പപ്പണിക്കർ, കടമ്മനിട്ട തുടങ്ങിയവരുടെ കവിതകൾക്ക് ദൃശ്യാനുഭവം സൃഷ്ടിച്ചുകൊണ്ട് കാവാലം ചൊൽക്കാഴ്ച എന്ന പുതിയ വിസ്മയം കാണികളിൽ ഉളവാക്കി.
നാടൻപാട്ടുകൾക്ക് അംഗീകാരവും ചിരപ്രതിഷ്ഠയും ഉണ്ടാക്കിയത് കാവാലം എന്ന കുട്ടനാടിന്റെ അഭിമാനസന്താനമാണ്.
കവി, നാടകകൃത്ത്, നാടക സംവിധായകന്‍, ഗാനരചയിതാവ് എന്നീ രംഗങ്ങളില്‍ അദ്ദേഹം പ്രവർത്തിച്ചു.
കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ചാലയിൽ കുടുംബത്തിൽ 1928 ഏപ്രില്‍ 28നു ജനിച്ചു.
വക്കീല്‍ പണി ഉപേക്ഷിച്ചാണ് അദ്ദേഹം നാടകലോകത്തേക്ക് കടന്നുവന്നത്.
മഞ്ചാടിക്കുരു, കൊടിയേറ്റം, എസ്തപ്പന്‍, മണി മാധവ ചാക്യാര്‍ എന്നിവയാണ് സിനിമകള്‍. കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നു.
ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നൽകി.
2007ല്‍ പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചു.
2016 ജൂൺ 26ന് നിര്യാതനായി.
നാടകങ്ങൾ.
■ സാക്ഷി 1968
■ തിരുവാഴിത്താൻ 1969
■ ജാബാലാ സത്യകാമൻ 1970
■ ദൈവത്താർ 1976
■ അവനവൻ കടമ്പ 1978
■ കരിംകുട്ടി 1985
■ നാടകചക്രം 1979
■ഏകാങ്കനാടകങ്ങളുടെ സമാഹാരം
■ കൈക്കുറ്റപ്പാട് 1993
■ ഒറ്റയാൻ 1980
– ജോയ് കള്ളിവയലിൽ.
Posted inUncategorized