മൗണ്ട് ബാറ്റൺ പ്രഭു

#ഓർമ്മ
#ചരിത്രം

മൗണ്ട് ബാറ്റൺ പ്രഭു.

ലൂയി മൗണ്ട് ബാറ്റൺ പ്രഭുവിൻ്റെ ( 1900-1979) ജന്മവാർഷിക ദിനമാണ്
ജൂൺ 25.

ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലുമായിരുന്നു മൗണ്ട് ബാറ്റൺ.

വിക്റ്റോറിയ മഹാറാണിയുടെ കൊച്ചുമകളുടെ മകനായ മൗണ്ട് ബാറ്റൺ 1913ൽ ബ്രിട്ടീഷ് നേവിയിൽ ഓഫീസറായി. 1922ൽ എഡ്വിനയെ വിവാഹം കഴിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിൽ സുപ്രിം കമാൻഡർ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യ എന്ന പദവിയിൽ 1943 മുതൽ 46 വരെ യുദ്ധത്തിനു നേതൃത്വം നൽകി.
ഇന്ത്യക്ക് പരമാധികാരം കൈമാറുക എന്ന തീരുമാനം നടപ്പാക്കുന്നതിനായി 1947 മാർച്ചിൽ വൈസ്രോയിയായി നിയമിതനായി.
ഗാന്ധിജി, നെഹ്റു, തുടങ്ങിയ നേതാക്കളുമായി പുലർത്തിയ സൗഹൃദം മൂലം സ്വതന്ത്ര്യപ്രാപ്തിക്ക് ശേഷവും ഗവർണർ ജനറൽ ആയി തുടരാനുള്ള സാഹചര്യം ഉണ്ടായി .
ഇന്നത്തെ ചാൾസ് രാജാവ് മൗണ്ട് ബാറ്റൺ പ്രഭുവിൻ്റെ സംരക്ഷണയിലാണ് വളർന്നത്.
ഐറിഷ് റിപ്പബ്ലിക്കൻ ആർമി നടത്തിയ ഒരു ബോംബ് സ്ഫോടനത്തിൽ കടലിൽ സ്വന്തം ബോട്ട് തകർന്നായിരുന്നു അന്ത്യം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *