#ഓർമ്മ
മദൻ മോഹൻ.
വിഖ്യാത ഹിന്ദി ചലച്ചിത്രഗാന സംവിധായകൻ മദൻ മോഹൻ്റെ ( 1924-1975)
ജന്മശതാബ്ദി ദിനമാണ്
2024 ജൂൺ 25.
ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചില ഗാനങ്ങൾ ഒരുക്കിയാണ് മെലഡിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മദൻ മോഹൻ ജനഹൃദയങ്ങളിൽ ജീവിക്കുന്നത്.
ലഗ് ജാ ഗലെ എന്ന ഗാനം ലതാ മങ്കേഷ്കർ പാടിയ ഏറ്റവും ഹൃദയഹാരിയിയായ ഗാനമായി കണക്കാക്കപ്പെടുന്നു.
ഗാസൽ സാമ്രാട്ട് എന്ന് വിശേഷിപ്പിച്ചത് ലത തന്നെയാണ്. ലതയും റഫിയുമായിരുന്നു ഇഷ്ട ഗായകർ .
വൻകിട ബാനറുകൾക്ക് വേണ്ടി സംഗീതം ചെയ്യാൻ അവസരം കിട്ടാഞ്ഞ മദൻ മോഹൻ്റെ പ്രതിഭ മരണശേഷം മാത്രമാണ് ജനങ്ങൾ തിരിച്ചറിഞ്ഞത്. 1971ൽ ദസ്തക് എന്ന സിനിമക്ക് ലഭിച്ച ദേശീയ അവാർഡ് മാത്രമാണ് കിട്ടിയ അംഗീകാരം.
അച്ഛൻ ഇറാക്ക് പോലീസിൻ്റെ അക്കൗണ്ടൻ്റ് ജനറൽ ആയിരുന്നു. ബാഗ്ദാദിൽ ജനിച്ച മദൻ മോഹൻ കോഹ്‌ലി 1932ൽ മാത്രമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
1943ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഓഫീസറായി. ലോക മഹായുദ്ധകാലത്ത് രണ്ടു വർഷം സേവനം ചെയ്തശേഷം വിരമിച്ചു. 1946ൽ ആൾ ഇന്ത്യ റേഡിയോയിൽ ചേർന്നു. അടുത്തവർഷം രണ്ടു ഗസലുകൾക്ക് സംഗീതം നൽകിയാണ്
തുടക്കം. 1948ൽ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.
അവസാനകാലത്ത് കടുത്ത മദ്യപാനം മൂലം വെറും 51 വയസിൽ അന്തരിച്ചില്ലായിരു ന്നെങ്കിൽ എന്നാണ് ഇന്നും സംഗീതപ്രേമികൾ വിലപിക്കുന്നത്.
– ജോയ് കള്ളിവയലിൽ.
https://youtu.be/P4EgnSeOKRs?si=jaFLH-I4S-RTIWua
Posted inUncategorized