#ഓർമ്മ
#books
പി വിശ്വംഭരൻ.
നിസ്വാർത്ഥമായ പൊതുജീവിതത്തിൻ്റെ ഉദാഹരണമായിരുന്ന പി വിശ്വംഭരൻ്റെ
( 1925 – 2016)
ജന്മവാർഷികദിനമാണ്
ജൂൺ 25.
കോളേജ് വിദ്യാർത്ഥിയായിരിക്കെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലൂടെ പൊതുജീവിതത്തിൽ പ്രവേശിച്ച പി വിശ്വംഭരൻ, സ്റ്റേറ്റ് കോൺഗ്രസിൻ്റെ ഓഫീസ് സെക്രട്ടറിയും പത്രപ്രവത്തകനുമായിരുന്നു.
1949ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന വിശ്വംഭരൻ, 1954 ൽ തിരുക്കൊച്ചി നിയമസഭയിലേക്കും, 1960ൽ കേരള നിയമസഭയിലേക്കും , തിരഞ്ഞെടുക്കപ്പെട്ടു. 1967ൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1964 ൽ പി എസ് പി സംസ്ഥാന ജനറൽ സെക്രട്ടറി, 1971ൽ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ചെയർമാൻ, 1973ൽ ഇടതുമുന്നണി കൺവീനർ, 1977ൽ ജനതാ പാർട്ടി സംസ്ഥാന പ്രസിഡൻ്റ്, എന്നിങ്ങനെ കേരളരാഷ്ട്രീയത്തിൻ്റെ മുൻനിരയിൽ പ്രവർത്തിച്ച സോഷ്യലിസ്റ്റ് നേതാവാണ് വിശ്വംഭരൻ.
സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകമായി ഈ ഗാന്ധിയൻ സോഷ്യലിസ്റ്റ് എക്കാലവും സ്മരിക്കപ്പെടും.
– ജോയ് കള്ളിവയലിൽ.
Posted inUncategorized