#ഓർമ്മ
ജോർജ് ഓർവെൽ.
ജോർജ് ഓർവെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന എറിക്ക് ആർതർ ബ്ലെയറിൻ്റെ ( 1903-1950) ജന്മവാർഷികദിനമാണ്
ജൂൺ 25.
Animal Farm (1945) , Ninteen Eighty Four (1949) എന്നീ ക്രാന്തദർശികളായ നോവലുകളാണ് 70 വർഷങ്ങൾക്ക് ശേഷവും ഓർവെലിൻ്റെ പ്രസക്തി നിലനിർത്തുന്നത് . ഏകാധിപത്യ സർക്കാരുകൾ എങ്ങനെ സാധാരണ ജനങ്ങളുടെ ജീവിതവും മനസ്സും വരെ നിയന്ത്രിക്കുന്നു എന്ന് അദ്ദേഹം പ്രവചിച്ചു. അസത്യപ്രചരണങ്ങൾക്ക് എങ്ങനെ യഥാർഥ വസ്തുതകൾ അറിയാത്ത സാധാരണക്കാരുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിയുമെന്ന് ഓർവെൽ തൻ്റെ നോവലിലെ കഥാപാത്രങ്ങളിലൂടെ തെളിയിച്ചു.
Big Brother is Watching You എന്ന അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ് ഇന്നും പ്രസക്തമാണ്.
ബംഗാൾ പ്രവിശ്യയിലെ മോതീഹാരിയിൽ ഒരു ഇംപീരിയൽ പോലീസ് ഓഫീസറുടെ മകനായി ജനിച്ച ബ്ലെയർ, ഇംഗ്ലണ്ടിലാണു വിദ്യാഭ്യാസം ചെയ്തത്.
1922 ൽ ബർമ്മയിൽ ഇംപീരിയൽ പോലീസ് ഓഫീസറായി. 1927ൽ അവധിയിൽ ഇംഗ്ലണ്ടിലേക്ക് പോയ ബ്ലെയർ തിരിച്ചുപോയില്ല. 1928ൽ ഐ പി ജോലി രാജിവെച്ചു.
പിന്നീട് എഴുത്തുകാരനായി മാറി. ലണ്ടനിൽ വെച്ചായിരുന്നു അന്ത്യം.
– ജോയ് കള്ളിവയലിൽ.
“Perhaps one did not want to be loved so much as to be understood.”
“Who controls the past controls the future. Who controls the present controls the past.”
“In a time of deceit telling the truth is a revolutionary act.”
“All animals are equal, but some animals are more equal than others.”
“War is peace.
Freedom is slavery.
Ignorance is strength.”
“Every generation imagines itself to be more intelligent than the one that went before it, and wiser than the one that comes after it”.
– George Orwell.
Posted inUncategorized