അടിയന്തിരാവസ്ഥ – 1975

#ഓർമ്മ
#ചരിത്രം

അടിയന്തിരാവസ്ഥ – 1975.

രാജ്യത്ത് അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട ദിവസമാണ് 1975 ജൂൺ 25.
ആയിരക്കണക്കിന് നേതാക്കൾ ജെയിലിൽ അടക്കപ്പെട്ടു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി.
മനുഷ്യജീവൻ പോലും ഉറപ്പ് വരുത്താനാവില്ല എന്ന് സുപ്രീം കോടതി വിധി എഴുതി.
അധികാരത്തിൽ തിരിച്ചുവരുമെന്ന് കരുതി
1977ൽ നടത്തിയ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇന്ദിരാഗാന്ധിയോട് പകരം വീട്ടി. കോൺഗ്രസ് അധികാരത്തിൽ നിന്ന് തൂത്തെറിയപ്പെട്ടു.
അത്തരം ഒരു സ്ഥിതിവിശേഷം ആവർത്തിക്കപ്പെടാതെയിരിക്കാനുള്ള നിയമഭേദഗതികൾ നിലവിൽ വന്നു എന്നാണ് നാം കരുതിയിരുന്നത്.
എന്നാലിന്ന് UAPA തുടങ്ങിയ കരിനിയമങ്ങൾ ഉപയോഗിച്ച് സര്ക്കാര് ഏജൻസികളെ ദുരുപയോഗം ചെയ്ത് നൂറുകണക്കിന് ബുദ്ധിജീവികളും പ്രവർത്തകരും വിചാരണയില്ലാതെ വർഷങ്ങളായി ജെയിലിൽ കഴിയുന്നു. പത്രമാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലായി. അവർ മിക്കവയും സർക്കാരിൻ്റെ സ്തുതിപാഠകരായി മാറി.
കോടതികൾ നിസ്സംഗത പാലിക്കുകയും ചെയ്യുന്നു.
അടിയന്തിരാവസ്ഥ ഔദ്യോഗായി പ്രഖ്യാപിക്കാതെ തന്നെ ഏകാധിപത്യ ഭരണം സാധ്യമാണ് എന്ന് മോദി സർക്കാരുകൾ തെളിയിച്ചു.
പ്രതിഷേധങ്ങൾ കണ്ടില്ലെന്നു നടിക്കാൻ സർക്കാരിന് ആവുന്നു എന്നതിൻ്റെ തെളിവാണ് പാർലിമെൻ്റിൽ പോലും പ്രതിപക്ഷത്തിൻ്റെ ന്യായമായ അവകാശങ്ങൾ നിഷേധിക്കാൻ ഭരണപക്ഷത്തിന് മടിയില്ല എന്നത്.

ഭരണഘടന സംരക്ഷിക്കാനുള്ള
പോരാട്ടം തുടരണം എന്നതാണ് അടിയന്തിരാവസ്ഥ നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നത്.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ് പാർട്ടി പോലും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കാഴ്ച പ്രതീക്ഷ നൽകുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *