#Obituary
ശിവൻ.
പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായാകനുമായ ശിവൻ്റെ (89) ചരമവാർഷികദിനമാണ്
ജൂൺ 24.
അരനൂറ്റാണ്ട് മുൻപത്തെ തിരുവനന്തപുരത്തിൻ്റെ ലാൻഡ് മാർക്കുകൾ ആയിരുന്നു സെക്രട്ടറിയറ്റിനു മുൻപിലെ മാധവറാവു സ്റ്റാച്യുവും ശിവൻസ് സ്റ്റുഡിയോയും. ട്രിവാൻഡ്രം, സേവിയേര്സ് ഹോട്ടലുകൾ കൂടിയായാൽ ചിത്രം പൂർത്തിയായി.
1959ൽ സ്ഥാപിതമായ ശിവൻസ് സ്റ്റുഡിയോ അന്നുമുതലുള്ള ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തിയതോടൊപ്പം ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. പട്ടം താണുപിള്ള മുതലുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരുംമുതൽ സത്യൻ ഉൾപ്പെടെയുള്ള ചലച്ചിത്രതാരങ്ങൾ വരെ ഫോട്ടോ എടുക്കാൻ ശിവൻസ് സ്റ്റുഡിയോയിൽ എത്തുന്ന കാലത്തെക്കുറിച്ച് പുതിയ തലമുറ കേട്ടിട്ടുണ്ടാവില്ല.
ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ശിവൻ പിന്നീട് ചലച്ചിത്ര സംവിധായകനുമായി.
മക്കളായ
സന്തോഷ് ശിവനും സംഗീത് ശിവനും മക്കൾ അച്ഛന്റെ പാത പിന്തുടർന്ന് ദേശീയപ്രശസ്തി നേടി.
ശിവന്റെ ഫോട്ടോകൾ ഒരു ഗാലറിയിൽ ഭാവിതലമുറയ്ക്കുള്ള ചരിത്രരേഖയായി സൂക്ഷിക്കപ്പെടേണ്ടവയാണ്.
– ജോയ് കള്ളിവയലിൽ.

