ജി ശങ്കര പിള്ള

#ഓർമ്മ

ജി ശങ്കര പിള്ള

നാടകാചാര്യൻ പ്രൊഫസർ ജി ശങ്കര പിള്ളയുടെ ( 1930-1989)
ജന്മവാർഷികദിനമാണ്
ജൂൺ 22.

ചിറയിൻകീഴിൽ ജനിച്ച ശങ്കര പിള്ള കേരള സർവകലാശാലയിൽ നിന്ന് ബി എ ഓണേഴ്സ് ഒന്നാം റാങ്കോടെ ജയിച്ച് തമിഴ്നാട്ടിലും കേരളത്തിലും വിവിധ കോളേജുകളിൽ അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് തന്നെ നാടകപ്രവർത്തങ്ങളിൽ സജീവമായിരുന്നു.
1977ൽ കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ച് അതിൻ്റെ മേധാവിയായി.
നാടകകൃത്തും സംവിധായകനും വിമർശകനുമായിരുന്നു അദ്ദേഹം. ടോട്ടൽ തിയറ്റർ എന്ന സങ്കൽപ്പത്തിൻ്റെ വക്താവായിരുന്ന ശങ്കര പിള്ളയാണ് കേരളത്തിൽ നാടകക്കളരി എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചു.
റെയിൽ പാളങ്ങൾ എന്ന നാടകം 1964ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 1979ൽ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ഗാന്ധി ജന്മശതാബ്ദി വർഷമായ 1969ൽ സാറിൻ്റെ സബർമതി ദൂരെയാണ് എന്ന നാടകത്തിൽ അഭിനയിക്കാൻ സാധിച്ചത് ദീപ്തമായ ഒരു ഓർമ്മയാണ്.
1970കളിൽ കോഴിക്കോട് റീജണൽ എൻജിനീയറിംഗ് കോളെജിൽ പഠിക്കുമ്പോൾ സാറിൻ്റെ കസേരകളി എന്ന നാടകം മാതൃഭൂമി വാരികയിൽ വന്നു . നാടകം അവതരിപ്പിക്കാൻ അനുവാദം ചോദിച്ചുകൊണ്ട് എഴുതിയ കത്തിന് വളരെ വിശദമായ ഒരു മറുപടി ഉടൻതന്നെ എഴുതിയയച്ച സാറിനെ മറക്കാനാവില്ല.
നാടകത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനാണ് പ്രൊഫസർ ജി ശങ്കര പിള്ള.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *