#കേരളചരിത്രം
കുത്തു പാള .
പുതിയ തലമുറ വെള്ളം പൈപ്പുകളിലൂടെ വീടുകളിൽ എത്തുന്നത് കണ്ടാണ് വളരുന്നത്. പോയ തലമുറ വളർന്നത് കിണറിൽ നിന്ന് വെള്ളം കോരിയെടുത്താണ്.
വെള്ളം കോരുന്നതിന് ഉപയോഗിച്ചിരുന്നത് കവുങ്ങിൻ്റെ പാള കൊണ്ടുണ്ടാക്കിയ തൊട്ടിയിലാണ്. ( പിന്നീട് അലുമിനിയം ബക്കറ്റ് വന്നു).
അവൻ കുത്തുപാളയെടുത്തു എന്ന പ്രയോഗം പക്ഷേ വെള്ളം കോരുന്ന പാളയുമായി ബന്ധപ്പെട്ടല്ല.
കുത്തുപാള വെള്ളം കോരാൻ ഉപയോഗിക്കുന്നതല്ല.
കമുകിന്റെ പാളയുടെ വെള്ളഭാഗം പുറത്ത് വരത്തക്ക രീതിയില്‍ മറിച്ചിട്ടാണ് ഇത് കുത്തുന്നത്. വായുടെ ഭാഗത്തു വലിയ ചിരട്ട വെച്ച് മുറുക്കിയടയ്ക്കാൻ തക്ക രീതിയിലാണ് ഉണ്ടാക്കുന്നത്.
വിത്തുകള്‍, പിന്നീട് കൃഷി ചെയ്യാനായി ദീർഘകാലം സൂക്ഷിച്ചുവെക്കാനാണ് ഇവ ഉപയോഗിച്ചിരുന്നത്.
പാളയിൽ സൂക്ഷിച്ചിരുന്ന
കൃഷിക്ക് ആവശ്യമായ
വിത്തുകള്‍ വീട്ടിലെ ആവശ്യത്തിന് എടുത്ത് ഉപയോഗിച്ചാൽ അവൻ സാമ്പത്തികമായി തകര്‍ന്നു എന്നാണ് അർത്ഥം.
വിത്ത് എടുത്ത് കുത്തുക എന്നും പറയും.
– ജോയ് കള്ളിവയലിൽ.
Posted inUncategorized