#ഓർമ്മ
ഴാങ് പോൾ സാർത്ര്.
സാർത്രിൻ്റെ (1905-1980) ജന്മവാർഷികദിനമാണ്
ജൂൺ 21.
കഴിഞ്ഞ തലമുറകളിൽ വളരെയധികം സ്വാധീനം ചെലുത്തിയ അസ്തിത്വവാദ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവാണ് ഫ്രഞ്ച് തത്വചിന്തകനായ സാർത്ര്. നോവലിസ്റ്റും തിരക്കഥാകൃത്തും, നാടകകൃത്തും, വിമർശകനും , രാഷ്ട്രീയ പ്രവർത്തകനും കൂടിയായിരുന്നു ഈ മഹാൻ.
1927ൽ പാരീസിലെ പ്രശസ്തമായ എക്കോൾ നോർമാലെ സുപീരിയറെ സർവകലാശാലയിൽ വെച്ചാണ് പിൽക്കാലത്ത് പ്രശസ്ത തത്വചിന്തകയും സഹപ്രവർത്തകയുമായ സൈമൺ ദേ ബോവയറിനെ കണ്ടുമുട്ടിയത്. പിന്നീട് മരണം വരെ വിവാഹം കഴിക്കാതെ തന്നെ അവർ ഒന്നിച്ചു ജീവിച്ചു.
1964ലെ നോബൽ സമ്മാനം സാർത്രിനാണ് ലഭിച്ചത്. “
… for his work rich in ideas and filled with the scent of freedom and the quest for truth, has exerted a far reaching influence on our age”. എന്നാണ് നോബൽസമ്മാന വിധികർത്താക്കൾ രേഖപ്പെടുത്തിയത്. പക്ഷേ പുരസ്കാരം സ്വീകരിക്കാൻ സാർത്ര് വിസമ്മതിച്ചു.
Nausea (1938), Being and Nothingness (1943), Existensialism and Humanism (1946) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized