നയാ പൈസ

#ചരിത്രം

നയാ പൈസ

നയാ പൈസക്ക് വിലയില്ല എന്നത് മലയാളത്തിലെ ഒരു പ്രയോഗമാണ്.
ഇന്ന് പൈസ പോയിട്ട് ഒരു രൂപക്ക് പോലും വിലയില്ല. 5 പൈസ, 10 പൈസ തുടങ്ങിയ നാണയങ്ങൾ പുതിയ തലമുറ കണ്ടിട്ട് പോലുമുണ്ടാവില്ല.

എന്നാൽ പൈസക്ക് വിലയുണ്ടായിരുന്ന അനതി വിദൂരമല്ലാത്ത ഒരു ഭൂതകാലം നമുക്കുണ്ട് .
ചിത്രത്തിലുള്ളത് ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയതിനുശേഷം നയാ (പുതിയ) പൈസ നാണയങ്ങൾ പുറത്തിറക്കി.
അണയും പൈസയുമായിരുന്നു മെട്രിക് സമ്പ്രദായം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നാണയങ്ങൾ.
1 രൂപ എന്നാൽ 16 അണയാണ്. 8 അണ അര രൂപ. ഡെസിമൽ സമ്പ്രദായം വന്നപ്പോൾ 100 നയാ പൈസയായി ഒരു രൂപയുടെ വില.
ഇന്ന് നയാ പൈസ നാണയങ്ങൾ ചരിത്രത്തിൻ്റെ ഭാഗമായി മാറി.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്;
ആയിരം വർഷങ്ങൾ മുൻപ് തന്നെ പൈസ എന്ന നാണയമുണ്ട്. അവയിൽ നിന്ന് വേർതിരിച്ചു കാണാനാണ് നയാ പൈസ ( പുതിയ പൈസ) എന്ന നാണയം കൊണ്ടുവന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *