വാട്ടർലൂ യുദ്ധം

#ചരിത്രം
#ഓർമ്മ

വാട്ടർലൂ യുദ്ധം.

ലോകചരിത്രം തിരുത്തിയ ഒരു ഐതിഹാസിക യുദ്ധത്തിൻ്റെ അന്ത്യം കുറിച്ച ദിവസമാണ് 1815
ജൂൺ 18.

ഫ്രാൻസും അയൽരാജ്യങ്ങളും തമ്മിൽ 23 വര്ഷം നീണ്ട യുദ്ധത്തിൻ്റെ പര്യവസാനമായിരുന്നു ഇന്നത്തെ ബെൽജിയത്തിൻ്റെ ഭാഗമായ വാട്ടർലൂയിൽ അരങ്ങേറിയത്. 100 ദിവസം നീണ്ട യുദ്ധത്തിൽ നെപ്പോളിയൻ ചക്രവർത്തി പരാജയപ്പെട്ടു.

ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൻ ( മൈസൂർ സിംഹം ടിപ്പു സുൽത്താനെ തോൽപ്പിച്ച സർ ആർതർ വെല്ലസ്ലി)
നേതൃത്വം നൽകിയ ബ്രിട്ടൺ , ഹോളണ്ട്, ബെൽജിയം, ജർമനി തുടങ്ങിയ യൂറോപ്പിയൻ രാജ്യങ്ങളുടെ 68000 പട്ടാളക്കാർ അടങ്ങിയ സംയുക്ത സൈന്യം 45000 വരുന്ന പ്രഷ്യൻ സൈന്യത്തിൻ്റെ സഹായത്തോടെ 72000 വരുന്ന നെപ്പോളിയൻ്റെ പടയുമായി ഏറ്റുമുട്ടുകയായിരുന്നു. പരാജയപ്പെട്ട് പിന്മാറിയ നെപ്പോളിയൻ ജൂൺ 24നു സ്ഥാനത്യാഗം ചെയ്തു. ജൂലൈ 15ന് പിടിയിലായ മുൻ ചക്രവർത്തിയെ ഹെലെന ദ്വീപിലേക്ക് നാടുകടത്തി. 1821ൽ തടവിൽ വെച്ച് നെപ്പോളിയൻ മരണമടഞ്ഞു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *