#ഓർമ്മ
മാർഷൽ ഷുഖോവ്.
മാർഷൽ ഷുക്കോവിൻ്റെ (1891- 1974) ചരമവാർഷികദിനമാണ്
ജൂൺ 18.
ഇംഗ്ലീഷ് പുസ്തകങ്ങളും സിനിമകളും മാത്രം പരിചിതമായ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്കും രണ്ടാം ലോകമഹായുദ്ധത്തിലെ വീരനായകർ ജനറൽ ഐസൻഹൊവർ, ഫീൽഡ് മാർഷൽ മൊണ്ട് ഗോമറി, ജനറൽ പാറ്റൻ, ജനറൽ മക്കാർതർ തുടങ്ങിയവരാണ്. നാസി ജർമ്മനിയുടെ സേനാനായകൻ മരുഭൂമിയിലെ കുറുക്കൻ എന്ന് അറിയപ്പെട്ടിരുന്ന നാസി ജനറൽ റോമലിന് വരെ വീരപരിവേഷമാണ് ഉള്ളത്.
പക്ഷേ ഹിറ്റ്ലറുടെ പരാജയം ഉറപ്പുവരുത്തിയത് യുദ്ധത്തിൽ ഒരിക്കലും പരാജയം അറിയാത്ത ഏക ജനറലായ സോവ്യറ്റ് റെഡ് ആർമി തലവൻ മാർഷൽ ജോർജി ഷുക്കൊവ് ആണ്.
1941 ജൂണിൽ ജർമനി റഷ്യയെ ആക്രമിച്ചതുമുതൽ മോസ്കോ, സ്റ്റലിൻഗ്രാഡ്, ലെനിൻഗ്രാഡ്, നഗരങ്ങളെ രക്ഷിച്ചുനിർത്തുക മാത്രമല്ല, തിരിച്ച് ആക്രമിച്ച ഷുക്കോവ് ജർമനിയുടെ പരാജയം ഉറപ്പുവരുത്തി. ബെർലിൻ നഗരം പിടിക്കാനുള്ള അവസാനത്തെ യുദ്ധം ഷുക്കോവ് നേരിട്ടാണ് നയിച്ചത്. ബെർലിൻ പിടിച്ച് ഷുക്കോവ് ഹിറ്റ്ലറുടെ മരണവും, ജർമനിയുടെ പരാജയവും ഉറപ്പുവരുത്തി.
സ്റ്റാലിൻ്റെ മരണശേഷം പ്രധാനമന്ത്രി ക്രൂഷ്ചേവ് ഷുക്കോവിനെ സോവ്യറ്റ് യൂണിയൻ്റെ പ്രതിരോധമന്ത്രിയായി നിയമിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized