#ഓർമ്മ
#ചരിത്രം
ജോർജ് മാലറി.
പർവതാരോഹകരിലെ ഇതിഹാസമായ ജോർജ് മാലറിയുടെ (1886-1924) ജന്മവാർഷികദിനമാണ്
ജൂൺ 18.
ഇംഗ്ലണ്ടിൽ സ്കൂൾ മാസ്റ്ററായിരുന്ന മാലറിയുടെ ജീവിതലക്ഷ്യം എവറസ്റ്റ് കീഴടക്കുക എന്നതായിരുന്നു.
ആദ്യത്തെ ശ്രമം നടത്തിയത് 1921ലാണ് .
ഇന്നത്തെപ്പോലെ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്ത് ഓക്സിജൻ പോലുമില്ലാതെ നടത്തിയ ശ്രമം കനത്ത കാറ്റ് മൂലം ഇന്ന് നോർത്ത് കോൾ എന്ന് അറിയപ്പെടുന്ന താഴ്‌വരയിൽ വെച്ച് ഉപേക്ഷിക്കേണ്ടിവന്നു.
1922ൽ നടത്തിയ രണ്ടാമത്തെ ശ്രമത്തിൽ, 27,300 അടി വരെ കയറാൻ പറ്റി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും നടത്തിയ ശ്രമം, ഒരു ഹിമവാഹിനി 7 പോർട്ടർമാരുടെ ജീവനെടുത്തതോടെ ഉപേക്ഷിച്ചു.
1924ൽ എവറസ്റ്റ് പർവതാരോഹണത്തിന് പുറപ്പെടുമ്പോൾ മാലറിയോട് ചോദിച്ചു:
എന്തിനാണ് ഇത്ര കഷ്ടപ്പാടുകൾ സഹിച്ച് ആളുകൾ എവറസ്റ്റ് കൊടുമുടി കയറാൻ ശ്രമിക്കുന്നത്? മാലറിയുടെ മറുപടി ചരിത്രത്തിൻ്റെ ഭാഗമായി:
Because it’s there ( അത് അവിടെ ഉള്ളത് കൊണ്ട് തന്നെ).
മാലറിയുടെ സംഘം ജൂൺ 6ന് 26,800 അടി ഉയരത്തിലുള്ള അവസാനത്തെ കാമ്പിലെത്തി. ജൂൺ എട്ടിന് ജോർജ് മാലറിയും ആൻഡ്രൂ ഇർവിനും കയറ്റമാരംഭിച്ചു. വൈകുന്നേരം മഞ്ഞ് അല്പം മാറിയപ്പോൾ രണ്ടു പേരും കൊടുമുടി കയറുന്നത് കണ്ടു. അവർ ഒരിക്കലും തിരിച്ചുവന്നില്ല.
1975ൽ ഒരു ചൈനീസ് പർവതാരോഹകൻ, മഞ്ഞിൽ ഒരു പാശ്ചാത്യമനുഷ്യൻ്റെ ശരീരം കണ്ടതായി അറിയിച്ചു.
1990ൽ നടത്തിയ ഒരു ശ്രമത്തിൽ 26,760 അടി ഉയരത്തിൽ മാലറിയുടെ മൃതദേഹം കണ്ടെടുത്തു.
മാലറി എവറസ്റ്റ് കീഴടക്കിയോ എന്ന ചോദ്യത്തിന് ഉത്തരം കാമറയിൽനിന്ന് അറിയാം എന്ന് കരുതി. പക്ഷേ കാമറ ഒരിക്കലും കണ്ടുകിട്ടിയില്ല. മൃതദേഹം അവിടെത്തന്നെ സംസ്കരിക്കപ്പെട്ടു.
George Mallory Lifetime Award for Adventure സാഹസികതക്കായി സ്വന്തം ജീവൻപോലും ബലികഴിച്ച ഈ വിശ്വോത്തര കായികതാരത്തിൻ്റെ ഓർമ്മ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
22 കൊല്ലം ഇന്ത്യയിൽ ( തെക്കൻ തിരുവിതാംകൂറിലും വെല്ലൂരിലും) സേവനംചെയ്ത അതിപ്രശസ്തനായ ഡോക്ടർ സോമർവെൽ മാലറിയുടെ, 7 ഷേർപ്പകൾ മരണമടഞ്ഞത് മൂലം ഉപേക്ഷിച്ച 1922 ലെയും, മാലറിക്ക് ജീവൻ നഷ്പ്പെട്ട 1924ലെയും, എവറസ്റ്റ് പർവതാരോഹകസംഘങ്ങളിൽ അംഗമായിരുന്ന ഏക ഡോക്ടറായിരുന്നു.
Posted inUncategorized