#ഓർമ്മ
മിൽഖാ സിംഗ്.
ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസമായ മിൽഖാ സിംഗിൻ്റെ (1929-2021)
ചരമവാർഷികദിനമാണ്
ജൂൺ 18.
പറക്കുന്ന സിഖ് എന്നറിയപ്പെടുന്ന മിൽഖാ, ഇപ്പോൾ പാകിസ്ഥാൻ്റെ ഭാഗമായ ഗോവിന്ദ്പുരയിലാണ് ജനിച്ചത് . വിഭജനകാലത്ത് കള്ളവണ്ടി കയറി ഇന്ത്യയിലേക്ക് രക്ഷപെട്ട മിൽഖാ, 1951ൽ പട്ടാളത്തിൽ ചേർന്നതോടെയാണ് കായികരംഗത്ത് എത്തിയത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ അത്ലറ്റിക്സ് സ്വർണ്ണമെഡൽ നേടിയ ഏക ഇന്ത്യാക്കാരനായ മിൽഖാ, നാല് ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1960ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ തലനാരിഴക്ക് മെഡൽ നഷ്ടപ്പെട്ട മിൽഖായുടെ സമയം 40 വര്ഷം ഇന്ത്യൻ റെക്കോർഡ് ആയി നിലനിന്നു.
91വയസ്സിൽ ചണ്ടിഗറിൽ വെച്ച് കോവിഡ് മഹാമാരി ജീവൻ അപഹരിക്കുന്നതുവരെ മിൽഖാ സിംഗ് സ്പോർട്സ് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
മിൽഖാ സിംഗിൻ്റെ ജീവിതം ഫർഹാൻ അക്തർ സിനിമയിൽ അനർഘനിമിഷങ്ങൾ ആക്കി മാറ്റിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.


