#books
ജോൺ ഏബ്രഹാം.
……..”നിലവിലുള്ള മൂല്യങ്ങളുമായി ഇണങ്ങിച്ചേരുകയും ആവിഷ്കാരശൈലിയിൽ ചില പരിഷ്കാരങ്ങളൊക്കെ വരുത്തുകയും ചെയ്യുന്ന കലാകാരന്മാരെ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ജീർണ്ണമൂല്യങ്ങളോട് പ്രതിഷേധിക്കുകയും യാഥാർഥ്യത്തിൻ്റെ ഉള്ളറകളിലേക്ക് തനതായ രചനാരീതിയിലൂടെ ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന കലാപകാരികളായ കലാകാരന്മാർ പലതരത്തിൽ പീഡിപ്പിക്കപ്പെടുന്നു. അവഗണിക്കുന്നതു വഴി, ഏതൊരു തരം അധീശത്തെയും – രാഷ്ട്രപരമോ മതപരമോ സമൂഹപരമോ – നേരിടാനുള്ള കലാകാരൻ്റെ ബാധ്യത നിറവേറ്റുവാനൊരു ങ്ങുന്ന ഒരാൾക്ക് പ്രാചീനമോ ആധുനികമോ ആയ സമൂഹങ്ങളിൽ അപമാനിതരാവേണ്ടി വരുന്നു.”
– കെ പി കുമാരൻ.
ജോൺ ഏബ്രഹാമിൻ്റെ സിനിമകളെയും ജോൺ എന്ന വ്യക്തിയെയും, നമ്മുടെ സമൂഹം സമീപിച്ച രീതിയിൽനിന്ന് നാലു പതിറ്റാണ്ടുകൾക്ക് ശേഷവും ഒരു മാറ്റവും വന്നിട്ടില്ല എന്ന് ജോണിൻ്റെ ഉറ്റ സഹപ്രവർത്തകനായിരുന്ന ചെലവൂർ വേണു ഈ ലേഖന സമാഹാരത്തിൽ കൂടി ഒരിക്കൽകൂടി അടിവരയിടുന്നു.
– ജോയ് കളളിവയലിൽ.
