#ഓർമ്മ
ഹെൻറി ബേക്കർ ജൂനിയർ.
ജൂൺ 14 ഹെൻറി ബേക്കർ ജൂനിയർ (1819-1878) എന്ന വിദേശമിഷണറിയുടെ ജന്മവാർഷികദിനമാണ്.
മലയാളത്തിലെ നവോദ്ധാനനായകരുടെ കൂട്ടത്തിൽ എണ്ണപ്പെടേണ്ട മഹാനാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ബേക്കർ സീനിയർ.
ആഫ്രിക്കയിലും ഏഷ്യയിലും മിഷണറിപ്രവർത്തനം നടത്താൻ 1799ൽ ഇംഗ്ലണ്ടിൽ രൂപം കൊണ്ട പ്രസ്ഥാനമാണ് ചർച്ച് മിഷണറി സൊസൈറ്റി എന്ന സി എം എസ്.
തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണൽ മൺറോയാണ് 1816ൽ തോമസ് മെർട്ടൻ, ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് ഫെൻ, ഹെൻറി ബേക്കർ സീനിയർ, എന്നീ മിഷണറിമാരെ കോട്ടയത്ത് ക്ഷണിച്ചുവരുത്തിയത്. മകൻ
ഹെൻറി ബേക്കർ ജൂനിയർ 1848ലാണ് മുണ്ടക്കയം , മേലുകാവ് തുടങ്ങിയ മലയോരമേഖലകളിൽ പ്രവർത്തനമാരംഭിച്ചത്.
ഇന്നത്തെ കോട്ടയം, ഇടുക്കി ജില്ലകൾ അതിർത്തി പങ്കിടുന്ന മലങ്കാടുകളിൽ വസിച്ചിരുന്ന ഗിരിവർഗമായ, മലയരയന്മാർക്കിടയിൽ വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം പകർന്നത് അദ്ദേഹമാണ് . സ്വാഭാവികമായി വലിയതോതിൽ അവർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്തു.
1859ൽ തിരുവിതാംകൂർ നാട്ടുരാജ്യത്ത് അടിമപ്പണി നിർത്തലാക്കിയതിനെ ത്തുടർന്ന് സ്വതന്ത്രരായ അടിമകൾ വിദ്യാഭ്യാസം നേടാൻ ബേക്കറിന്റെ സഹായം തേടി. കോട്ടയം ജില്ലയിലെ
മേലുകാവിലെ ഹെൻറി ബേക്കർ കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ആ മഹാന്റെ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു.
കേരളത്തിലെ ആദിവാസിസമൂഹങ്ങളിൽ സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഏറ്റവും മുൻപന്തിയിൽ മലയരയസമൂഹം എത്തിയതിന്റെ പ്രധാനകാരണം ഹെൻറി ബേക്കർ ജൂനിയർ എന്ന മഹാന്റെ ജീവിതാന്ത്യംവരെയുള്ള അശ്രാന്തപരിശ്രമമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized