#ഓർമ്മ
സഞ്ജയൻ.
ജൂൺ 13 സഞ്ജയന്റെ (1903-1943) ജന്മവാർഷികദിനമാണ്.
സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മാണിക്കോത്ത് രാമുണ്ണിനായർ തലശ്ശേരിയിൽ ജനിച്ച് വെറും 40 വർഷം മാത്രം ജീവിച്ച ഹാസ്യസാമ്രാട്ടാണ്.
വ്യക്തിജീവിതം കണ്ണീരിൽ കുതിർന്നതായിരുന്നിട്ടും ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമാണ് സഞ്ജയൻ തുനിഞ്ഞത്.
സഞ്ജയൻ, പാറപ്പുറത്ത് സഞ്ജയൻ , പി എസ് എന്നൊക്കെയുള്ള തൂലികാനാമങ്ങളിൽ, സമുഹത്തിന്റെ പുഴുക്കുത്തുകളേക്കുറിച്ച് തനതായ ഹാസ്യശൈലിയിൽ എഴുതിയ എം ആർ നായർ, 1936ൽ സഞ്ജയൻ മാസിക തുടങ്ങി. കോഴിക്കോട്
മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരിക്കെ 1940ൽ വിശ്വരൂപം എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.
ഇംഗ്ലീഷ് വാക്കുകൾ കൂട്ടിക്കലർത്തിയ മണിപ്രവാളശൈലിയിൽ എഴുതിയ സാഹിത്യവിമർശനങ്ങൾ ശ്രദ്ധേയമാണ്.
കാലമിത്ര കഴിഞ്ഞിട്ടും നമ്മുടെ നാട്ടിൽ കാര്യങ്ങൾ പഴയപടി തന്നെ തുടരുന്നുവെന്ന് ഓർമ്മപ്പെടുത്തുന്നവയാണ് സഞ്ജയന്റെയും ഈ വിയുടെയും കൃതികൾ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized