#ഓർമ്മ
വില്ല്യം ബട്ട്ലർ യെയ്റ്റ്സ്.
യെയ്റ്റ്സിൻ്റെ ( 1865-1939) ജന്മവാർഷിക ദിനമാണ്
ജൂൺ 13.
ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവികളിൽ ഏറ്റവും പ്രമുഖനാണ് 1929ലെ നോബൽ സമ്മാനത്തിന് അർഹനായ
ഈ ഐറിഷ്കാരൻ.
ഡബ്ലിനിൽ ജനിച്ച യെയ്റ്റ്സിനു രണ്ടു വയസുള്ളപ്പോൾ കുടുംബം ലണ്ടനിലേക്ക് കുടിയേറി . പിന്നീട് പലതവണ ഡബ്ലിനിലേക്കും തിരിച്ച് ലണ്ടനിലേക്കും താമസം മാറ്റേണ്ടിവന്നു.
1889ൽ ആദ്യത്തെ കവിതാ സമാഹാരം പ്രകാശനം ചെയ്യപ്പെട്ടത് മുതൽ യെയ്റ്റ് സിൻ്റെ പ്രതിഭ ലോകം അംഗീകരിച്ചു.
വിദേശ പര്യടനത്തിനിടെ ഫ്രാൻസിൽ വെച്ചായിരുന്നു മരണം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1948ൽ മാത്രമാണ് മൃതദേഹം സ്വദേശത്ത് കൊണ്ടുവന്നു സംസ്കരിക്കാൻ സാധിച്ചത്.
– ജോയ് കള്ളിവയലിൽ.







