#കേരളചരിത്രം
#ഓർമ്മ
പോത്തേരി കുഞ്ഞമ്പു .
മലബാറിലെ നവോത്ഥാന നായകരിൽ ഒരാളാണ് പോത്തേരി കുഞ്ഞമ്പു (1857-1919).
പോത്തേരി കുഞ്ഞമ്പു കണ്ണൂരിലെ പളളിക്കുന്നിൽ ഒരു സാധരണ തീയ്യ കുടുബത്തിലാണു ജനിച്ചത്. നിയമപഠനം കഴിഞ്ഞ് തളിപറമ്പിലും കണ്ണൂരിലും വക്കീലായി പ്രാകടീസ് ചെയ്തു . അറയ്ക്കൽ – ചിറയ്ക്കൽ തുടങ്ങിയ രാജവംശങ്ങളുടെ നിയമോപദേശകനായി . രാജവംശം ഏക്കർ കണകിന് ഭൂമി അദ്ദേഹത്തിന് പതിച്ചുനൽകി. ഹരിജനങ്ങൾക്കുവേണ്ടി അയ്യൻകാളി സ്കൂൾ സഥാപിക്കുന്നതിന് 30 വർഷം മുമ്പുതന്നെ കുഞ്ഞമ്പു സ്ഥാപിച്ച സ്കൂളാണ് പിൽക്കാലത്ത് ചൊവ്വ ഹയ൪ സെക്ക൯ഡറി സ്‌കൂളായി മാറിയത് .
ഹരിജ൯ പെൺകുട്ടികൾക് മാറ് മറയ്ക്കാൻ സൗജന്യമായി അദ്ദേഹം പെററിക്കോട്ട് തയ്പ്പിച്ചു നൽകി . കുഞ്ഞമ്പുവിന്റെ മകൾ പാറു, ഉത്തരകേരളത്തിലെ തീയ്യ സമുദായത്തിലെ ആദ്യത്തെ ഗൈനക്കോളജിസ്റ്റാണ് .
കുഞ്ഞമ്പുവിൻ്റെ സംഭാവനകൾ നിരവധിയാണ്.
കണ്ണൂർ പട്ടണത്തിൽ പോത്തേരി നേഴ്സിങ് സകൂൾ സഥാപിച്ചു . കണ്ണൂരിൽ ആദ്യമായി ബാങ്കു തുടങ്ങി . അച്ചടിശാല സഥാപിച്ചു. സരസ്വതിവിജയം, തീയ്യർ, തുടങ്ങിയ നോവലുകൾ എഴുതി. കുഞ്ഞമ്പുവിന്റെ മകൻ പോത്തേരി മാധവ൯ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized