ജോൺ നാഷ്

#ഓർമ്മ

ജോൺ നാഷ്.

ജോൺ നാഷിൻ്റെ (1928-2015) ജന്മവാർഷികദിനമാണ്
ജൂൺ 13.

2001ൽ പുറത്തിറങ്ങിയ , ഓസ്കാർ അവാർഡ് നേടിയ A Beautiful Mind എന്ന ചലച്ചിത്രമാണ് ജോൺ നാഷ് എന്ന അസുലഭപ്രതിഭയുടെ ജീവിതം സാധാരണജനങ്ങൾക്ക് പരിചയപ്പെടുത്തിയത്.
1998ൽ പ്രസിദ്ധീകരിച്ച സിൽവിയ നാസറിൻ്റെ പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം.
കെമിക്കൽ എൻജിനീയറിംഗ്, കെമിസ്ട്രി, മാത്തമാറ്റിക്സ് , എന്നിവ മാറി മാറി പഠിച്ച നാഷ്, 20 വയസ്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും, ഒന്നിച്ചു നേടി. 22 വയസിൽ പ്രിൻസ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പി ഏച്ച് ഡി നേടി അടുത്തവർഷം മസാച്ചുസെറ്റ്സ് യൂനിവേഴ്സിറ്റിയിൽ അധ്യാപകനായി ചേർന്നു. മാനസികരോഗങ്ങൾ അലട്ടിയത് മൂലം 1950കളുടെ അവസാനം ജോലി രാജിവെച്ചു. പ്രിൻസ്ടൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുപോന്ന നാഷ്, 1995ൽ അവിടെ ഗണിതശാസ്ത്ര പ്രൊഫസറായി.
1994ൽ നോബൽ സമ്മാനം നേടിയ നാഷ് , ഗണിതശാസ്ത്രരംഗത്ത് നേടാത്ത അംഗീകാരങ്ങൾ കുറവാണ്.
1978ൽ ജോൺ വോൺ ന്യൂമാൻ പ്രൈസ്, 1999ൽ അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ സമ്മാനം, 2015ൽ ആബേൽ പ്രൈസ് തുടങ്ങിയവ പ്രമുഖമാണ്.
ഗെയിം തിയറിയാണ് നാഷിൻ്റെ ഒരു നിതാന്ത സംഭാവന.
ജീവിതകാലം മുഴുവൻ പാരനോയിഡ് സ്കിസോഫ്രെനിയ എന്ന മാനസികരോഗവുമായി പടവെട്ടിയാണ് ജോൺ നാഷ് തൻ്റെ അസാമാന്യനേട്ടങ്ങൾ കൈവരിച്ചത്.
– ജോയ് കള്ളിവയലിൽ .

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *