ഈ എം ശങ്കരൻ നമ്പൂതിരിപ്പാട്

#ഓർമ്മ

ഈ എം എസ് നമ്പൂതിരിപ്പാട്.

ഈ എം എസിൻ്റെ ( 1909- 1998) ജന്മവാർഷികദിനമാണ്
ജൂൺ 13.

കേരള ചരിത്രത്തിലെ എക്കാലത്തെയും പ്രമുഖ നേതാവാണ് ഈ എം എസ്. ലോകത്ത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ (1957) തലവൻ എന്ന നിലയിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചയാൾ .
കണക്കില്ലാത്ത സ്വത്ത് വേണ്ടെന്ന് വെച്ചിട്ടാണ് ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് സമുദായപ്രവർത്തനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.
അവിടെനിന്നുള്ള സ്വാഭാവിക പ്രയാണമായിരുന്നു രാഷ്ട്രീയപ്രവർത്തനം.
കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ ജോയിൻ്റ് സെക്രട്ടറി.
പിന്നീട് പി കൃഷ്ണപിള്ളയോടൊപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക അംഗം.
1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി എമ്മിനെ ബഹുദൂരം മുന്നിലെത്തിച്ചത് ഇ എം എസിൻ്റെ ബുദ്ധിയും എ കെ ജിയുടെ ജനകീയതയുമാണ്.
പിന്നീട് മരണം വരെ കേരള രാഷ്ട്രീയത്തിൻ്റെ അജണ്ട നിശ്ചയിച്ചിരുന്നത് ഈ ബുദ്ധിരാക്ഷസനാണ്.
“വിമർശനം മാത്രം പോരാ സ്വയം വിമർശനവും വേണം” എന്ന് പറഞ്ഞത് സഖാവ് പി കൃഷ്ണപിള്ളയാണ്.
ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ പാർലിമെൻ്റിൽ ഏറ്റവും വലിയ പ്രതിപക്ഷകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ഇടതുപക്ഷത്തിന് സംഭവിച്ച അപചയത്തിന് കാരണം ആദർശങ്ങളിൽ വെള്ളം ചേർക്കാൻ ഇടയായതാണ് എന്നതിൽ തർക്കമുണ്ടെന്ന് തോന്നുന്നില്ല.
സി പി എം ഇന്ന് ഒരു ഈ എം എസിനെ തിരയുകയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *