#ഓർമ്മ
ആൻ ഫ്രാങ്ക്.
ആൻ ഫ്രാങ്കിൻ്റെ (1929-1945) ജന്മവാർഷികദിനമാണ്
ജൂൺ 12.
കോടിക്കണക്കിന് യൂദരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ ക്രൂരകൃത്യങ്ങളുടെ അടയാളപ്പെടുത്തലാണ് ആനിൻ്റെ ഡയറി.
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജീവിച്ചിരുന്ന ഫ്രാങ്ക് കുടുംബം, നാസികളുടെ പിടിയിൽനിന്നും രക്ഷപ്പെടാനായി ഹോളണ്ടിലെത്തി ആംസ്റ്റർഡാം നഗരത്തിൽ ഒളിവിൽപോയി.
13 വയസ്സിൽ സമ്മാനം കിട്ടിയ ഒരു ഡയറിയിൽ ആൻ തൻ്റെ ജീവിതം എഴുതി സൂക്ഷിച്ചുപോന്നു. ജോലിക്കാരി മിയപ്പ് ഗിയെസാണ് അവർക്ക് രഹസ്യമായി ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്. 761 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം ഫ്രാങ്ക് കുടുംബം ഒറ്റുകൊടുക്കപ്പെട്ടു. ഒരാളൊഴികെ എല്ലാവരും ഓഷ്വിട്സ് കോൺസൻ്റ്റേഷൻ കാമ്പിൽ കൊലചെയ്യപ്പെട്ടു. ആൻ മരിച്ചത് ബേർഗൻ ബൽസെൻ ക്യാമ്പിൽ വെച്ചാണ്.
വെറും 16 വയസ് മാത്രം ജീവിതം കിട്ടിയ ആനിൻ്റെ ഡയറി, മിയപ്പ് ഒളിച്ചുകടത്തി സൂക്ഷിച്ചു. അവളുടെ മരണത്തിനുശേഷം രണ്ടുവർഷം കഴിഞ്ഞ് 1947ൽ ഡയറി പ്രസിദ്ധീകരിക്കപ്പെട്ടത് മുതൽ, ആൻ ഫ്രാങ്ക് ചെറുത്തുനിൽപ്പിൻ്റെ പ്രതീകമായി മാറി. നിരവധി പുസ്തകങ്ങളും സിനിമകളും അവളുടെ കഥ പറയുന്നവയായുണ്ട്. അവൾ ഒളിവിൽ കഴിഞ്ഞ വീട് ഇന്ന് ഒരു തീർഥാടനകേന്ദ്രമാണ്.
– ജോയ് കള്ളിവയലിൽ
Posted inUncategorized