ഗിരിഷ് കർണാട്

#ഓർമ്മ

ഗിരിഷ് കർണാട്.

എഴുത്തുകാരനും, സംവിധായകനും, നടനുമായിരുന്ന ഗിരിഷ് കർണാടിൻ്റെ (1938-2019) ഓർമ്മദിവസമാണ്
ജൂൺ 10.

പട്ടാഭിരാമറെഡ്ഡി സംവിധാനം ചെയ്ത യൂ ആർ അനന്തമൂർത്തിയുടെ സംസ്കാര എന്ന ചിത്രം കന്നട സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം തിരുത്തി. ചിത്രത്തിലെ നായകൻ ഗിരീഷ് കർണാട് ആയിരുന്നു. പിന്നീട് എല്ലാ ദക്ഷിണ ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലും വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. കന്നട സിനിമയിൽ സംവിധായകൻ എന്ന നിലയിൽ 3 ഫിലിം ഫെയർ അവാർഡുകളും തിരക്കഥയ്ക്ക് ഒരു അവാർഡും കരസ്ഥമാക്കി.
1960ൽ റോഡ്സ് സ്കോളർഷിപ്പ് നേടി ഓക്‌സ്‌ഫോർഡിൽ പഠിക്കാൻ ഒരുങ്ങുമ്പോഴാണ് രാജാജിയുടെ മഹാഭാരതവും രാമായണവും വായിക്കുന്നത്. ഭർത്താവിൻ്റെ യൗവനം ആവശ്യപ്പെടുന്ന ഭാര്യാപിതാവിനോട് പുത്രഭാര്യയുടെ സമീപനം എന്താണ് എന്ന ചിന്ത 22 വയസിൽ യയാതി എന്ന നാടകം എഴുതാൻ നിമിത്തമായി. നിരന്തരം വായിക്കാൻ പുസ്തകം തന്നിരുന്ന ജി ബി ജോഷി പുസ്തകം പ്രസിദ്ധീകരിച്ചു.
തുഗ്ലക്ക് നാടകം എഴുതിയത് 1974ലാണ്. ഹയവദന ( 1988) ആണ് മറ്റൊരു പ്രശസ്ത നാടകം.
സാഹിത്യ അക്കാദമി അവാർഡുകൾ കൂടാതെ 1998ൽ ജ്ഞാനപീഠം പുരസ്കാരവും നേടി.
പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ( 1974-75), സംഗീത നാടക അക്കാദമി ചെയർമാൻ തുടങ്ങി അനേകം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1962-63ൽ ഓക്സ്ഫോർഡ് യൂണിയൻ പ്രസിഡൻ്റ് ആയിരുന്നു.
ആദാദാത ആയുസ( 2011) എന്ന ആത്മകഥയുടെ ഇംഗ്ലീഷ് വിവർത്തനം പൂർത്തിയാക്കുന്നതിന് മുൻപ് മരണമടഞ്ഞു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *