#ഓർമ്മ
അബു.
ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് അബുവിൻ്റെ (1924-2002) ജന്മശതാബ്ദി ദിനമാണ്
ജൂൺ 11.
മാവേലിക്കരക്കാരൻ എബ്രഹാം മാത്യു ആറ്റുപുറത്ത്, തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ഗണിതശാസ്ത്ര ബിരുദവും നേടി 1942ൽ ബോംബെയിലെത്തി ബോംബെ ക്രോണിക്കിൾ പത്രത്തിൽ റിപ്പോർട്ടറായി ജോലിക്ക് ചേർന്നു. ഒപ്പം ബ്ലിറ്റ്സ്, ഭാരത് പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകളും വരച്ചു.
1951ൽ ശങ്കറുടെ ക്ഷണം സ്വീകരിച്ച് ദില്ലിയിൽ ശങ്കേഴ്സ് വീക്കിലിയിൽ ചേർന്നു.
32 വയസ്സിൽ ലണ്ടനിലെത്തിയ എബ്രഹാം, 10 വര്ഷം ഒബ്സർവർ പത്രത്തിൻ്റെ കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ലോകശ്രദ്ധ നേടി. പേര് അബു എന്നാക്കി മാറ്റിയത് അക്കാലത്താണ്.
3 വര്ഷം ഗാർഡിയൻ പത്രത്തിൽ കാർട്ടൂൺ വരച്ചശേഷം, 1969ൽ ഇന്ത്യയിൽ തിരിച്ചെത്തി ഇന്ത്യൻ എക്സ്പ്രസിൽ ചേർന്നു. ഇന്ദിരാഗാന്ധിയുടെ വലിയ വിമർശകൻ ആയിരുന്നെങ്കിലും 1972ൽ അവർ അബുവിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. 6 വര്ഷം എം പിയായിരുന്നു. 1975ലെ അടിയന്തിരാവസ്ഥയുടെ ഏറ്റവും കടുത്ത വിമർശകനായിരുന്നു അബു .പ്രസിഡൻ്റ് കുളിമുറിയിൽ വെച്ച് ബില്ലുകൾ ഒപ്പിടുന്ന കാർട്ടൂൺ, ലോകം മുഴുവൻ ശ്രദ്ധ നേടി.
അവസാനകാലം ബ്രിട്ടീഷുകാരിയായ ഭാര്യയുമൊത്ത് ( അദ്യഭാര്യ തമിഴ് നാട്ടുകാരിയായിരുന്നു.) തിരുവനന്തുരത്താണ് ചിലവഴിച്ചത്.
– ജോയ് കള്ളിവയലിൽ.





