ചാൾസ് ഡിക്കെൻസ്

#ഓർമ്മ

ചാൾസ് ഡിക്കൻസ്.

ഡിക്കൻസിൻ്റെ (1812-1870) ചരമവാർഷികദിനമാണ്
ജൂൺ 9.

വിക്ടോറിയൻ യുഗത്തിലെ ഏറ്റവും മഹാനായ നോവലിസ്റ്റ് ആയിട്ടാണ് ചാൾസ് ഡിക്കൻസ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഇംഗ്ലണ്ടിലെ പോർട്ട്സ്മൗത്തിലാണ് ജനനം. നേവിയിൽ ക്ലർക്ക് ആയിരുന്ന പിതാവ് കടം കയറി ജെയിലിൽ ആയതോടെ, 15 വയസ്സിൽ സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഒരു വക്കീലിൻ്റെ ഗുമസ്ഥനായി ജോലി ചെയ്തു കുടുംബം പുലർത്തിയ ഡിക്കൻസ്, 1832ൽ പ്രൊഫഷനൽ നടനായി മാറി. 1833 മുതൽ മാസികകളിൽ എഴുതിത്തുടങ്ങി. 1837 മുതൽ പരമ്പരയായി പ്രസിദ്ധീകരിച്ച ഒലിവർ ട്വിസ്റ്റ് ആണ് ഡിക്കൻസിനെ പ്രശസ്തനായത്. 1838ൽ നോവൽ പുസ്തകരൂപത്തിൽ പുറത്തുവന്നതിന് ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഒരേ സമയം രണ്ടു നോവലുകൾ പരമ്പരയായി എഴുതേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഓരോ ലക്കത്തിനായും ജനങ്ങൾ ഉദ്വേഗത്തോടെ കാത്തിരുന്നു.
ഡിക്കൻസിൻ്റെ പ്രശസ്തമായ നോവലുകളെല്ലാം ലോകത്തിലെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മിക്കവയും ചലച്ചിത്രങ്ങളും ആക്കപ്പെട്ടിട്ടുണ്ട്. 150 വർഷങ്ങൾ പിന്നിട്ടിട്ടും ഡിക്കൻസിൻ്റെ നോവലുകളുടെ ജനപ്രീതിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല.
എൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട നോവലാണ് ഡിക്കൻസിൻെറ കണ്ണീരിൽ ചാലിച്ച ജീവിതം ഒപ്പിയെടുത്ത ഒലിവർ ട്വിസ്റ്റ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *