#ഓർമ്മ
ഇ ഇക്കണ്ട വാര്യർ.
കൊച്ചി രാജ്യത്തെ ആദ്യത്തെയും അവസാനത്തെയും ‘പ്രധാനമന്ത്രി’ ആയിരുന്ന ഇക്കണ്ട വാര്യരുടെ (1890-1977) ഓർമ്മദിവസമാണ് ജൂൺ 9.
ഒല്ലൂരിൽ ഇടക്കുന്നി വാര്യത്തു ജനിച്ച വാര്യർ, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി എ, മദ്രാസ് ലോ കോളേജിൽ നിന്ന് എഫ് എൽ, തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബി എൽ പരീക്ഷകൾ ജയിച്ചു തൃശൂരിൽ പ്രാക്ടീസ് ആരംഭിച്ചു.
മദ്രാസിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ ഗാന്ധിജിയുടെ ജീവിതത്തിൽ പ്രചോദിതനായി 1914ൽ കോൺഗ്രസിൽ ചേർന്നു.
മുനിസിപ്പൽ ചെയർമാനായിരുന്ന ഡോക്ടർ കെ ബി മേനോന്റെ ആഗ്രഹപ്രകാരം മത്സരിച്ച് 1922ൽ തൃശൂർ മുനിസിപ്പാലിറ്റി അംഗമായി. 18 വർഷം തുടർച്ചയായി അംഗമായിരുന്ന ഇക്കണ്ട വാര്യർ, 1937 മുതൽ 1940 വരെ ചെയർമാനായിരുന്നു.
കൊച്ചിൻ കൊണ്ഗ്രസ്സ് സ്ഥാപിച്ച വാര്യർ 17 വർഷം എം എൽ എയായിരുന്നു. 1947ൽ കൊച്ചിരാജ്യ പ്രജാമണ്ഡലം സ്ഥാപിച്ച വാര്യർ, 1948 മുതൽ 49ൽ പദവി നിർത്തൽ ചെയ്യുന്നതുവരെ പ്രധാനമന്ത്രി ആയിരുന്നു.
പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളുടെ ശില്പി എന്ന നിലയിലാണ് ചരിത്രം ഇന്ന് ഇക്കണ്ടവാര്യരെ അനുസ്മരിക്കുന്നത്.
– ജോയ് കള്ളിവയലിൽ.
