#ഓർമ്മ
ഉറൂബ്.
ഉറൂബിന്റെ (1915-1979) ജന്മവാർഷികദിനമാണ്
ജൂൺ 8.
പൊന്നാനിയിൽ ജനിച്ച പി സി കുട്ടിക്കൃഷ്ണമേനോൻ , തേയില ഫാക്ടറി, തുണി മിൽ തുടങ്ങിയയിടങ്ങളിലൊക്കെ ജോലിചെയ്തിട്ടാണ് മംഗളോദയം വാരികയിൽ കയറിപ്പറ്റിയത്.
1954ൽ ആകാശവാണിയിൽ ചേർന്ന കുട്ടികൃഷ്ണൻ, വിരമിച്ചശേഷം മനോരമ വാരികയുടെ പത്രാധിപരായിരിക്കെ, കോട്ടയത്തുവെച്ച് അന്തരിച്ചു.
ഉറൂബ് എന്ന തൂലികാനാമത്തിനു നിത്യയൗവ്വനം, സൂര്യോദയം എന്നൊക്കെ അർത്ഥമുണ്ട്.
ഇടശ്ശേരി, മാരാർ, അക്കിത്തം തുടങ്ങിയവരോടൊപ്പം പൊന്നാനിക്കളരിയിൽ അംഗമായത് സാഹിത്യരചനകൾക്ക് പ്രചോദനമായി.
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും (1958) എന്ന രചന മലയാളത്തിലെ ഏറ്റവും മികച്ച നോവൽ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതേപോലെ രാച്ചിയമ്മ എന്ന ചെറുകഥ എക്കാലത്തെയും മികച്ച ചെറുകഥയായും.
ഉമ്മാച്ചു എന്ന നോവൽ സിനിമ എന്ന നിലയിലും പ്രശസ്തമായി.
ബഷീർ, തകഴി, കേശവദേവ്, പൊറ്റെക്കാട് തുടങ്ങിയവരോടൊപ്പം ഒന്നാംനിരയിലാണ് ഉറൂബിന്റെയും കസേര.
– ജോയ് കള്ളിവയലിൽ.




