ഈ മൊയ്തു മൗലവി

#ഓർമ്മ

ഈ മൊയ്‌തു മൗലവി.

സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായ മൊയ്‌തു മൗലവിയുടെ (1886-1995) ചരമവാർഷികദിനമാണ്
ജൂൺ 8.

പൊന്നാനിക്കടുത്തു മാറഞ്ചേരിയിൽ ജനിച്ച മൊയ്‌തു, ഉറുദു, അറബി ഭാഷകളിൽ പാണ്ഡിത്യം നേടി.
മലബാറിൽ കോൺഗ്രസിന്റെ അനിഷേധ്യനേതാവായിരുന്ന മുഹമ്മദ്‌ അബ്ദുറെഹ്മാൻ സാഹിബിന്റെ ശിഷ്യനായിട്ടാണ് മൊയ്‌തു മൗലവി, ഖിലാഫത് പ്രസ്ഥാനത്തിന്റെ മുന്നണിയിലെത്തിയത്.
മാപ്പിള കലാപകാലത്ത് തുറുങ്കിലടക്കപ്പെട്ട മൗലവി ക്രൂരമർദനത്തിനു വിധേയനായി.
നബിദിനമായ 1924 ഒക്ടോബർ 12ന് അബ്ദു റഹ്‌മാൻ സാഹിബ് കോഴിക്കോട്ട് അൽ അമീൻ പത്രം തുടങ്ങിയപ്പോൾ മൗലവി പത്രാധിപസമിതിയിൽ അംഗമായി. പ്രസിദ്ധീകരണം നിൽക്കുന്നതു വരെ ആ സ്ഥാനത്തു തുടർന്നു.
പിൽക്കാലത്ത് മൗലവി എഴുതി : ” അക്കാലത്ത് അമീൻ ലോഡ്ജിൽ രണ്ടും മൂന്നും ദിവസം തുടർച്ചയായി തീപൂട്ടാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ട്…….. “.
1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിനു കിട്ടിയ ശിക്ഷ 3 വർഷത്തെ തടവാണ്.
സ്വാതന്ത്ര്യം കിട്ടിയശേഷം അധികാരസ്ഥാനങ്ങൾ തേടാൻ മിനക്കെടാഞ്ഞ മൗലവി, 102 വയസ്സിലാണ് മൗലാന അബുൾ കലാം ആസാദിന്റെ റസൂലെ റഹ് മത് എന്ന കൃതി ഉറുദുവിൽനിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. അബ്ദുറഹ്മാൻ സാഹിബിനെക്കുറിച്ച് എഴുതിയ, എന്റെ കൂട്ടുകാരൻ, ആത്മകഥ, എന്നിവയാണ് പ്രസിദ്ധമായ രണ്ടു രചനകൾ.
109 വയസ്സ് പിന്നിട്ടശേഷമാണ് സാർധകമായ ആ പുണ്യജീവിതം അവസാനിച്ചതു്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *