#ഓർമ്മ
കാൾ യുങ്ങ്.
ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ മനശാസ്ത്രജ്ഞരിൽ ഒരാളായ കാൾ യുങ്ങിൻ്റെ (1875-1961)
ചരമവാർഷികദിനമാണ്
ജൂൺ 6.
സ്വിറ്റ്സർലൻഡിൽ ജനിച്ച യുങ്, 1902ൽ സൂറിച്ച് സർവകലാശാലയിൽ നിന്ന് മനോരോഗചികിത്സയിൽ എം ഡി നേടി. 1907 മുതൽ ഫ്രോയിഡിൻ്റെ ഏറ്റവും അടുത്ത സഹപ്രവർകർത്തനായിരുന്ന യുംഗ്, 1912ൽ തെറ്റിപ്പിരിഞു. ന്യൂറോസിസിൻ്റെ അടിസ്ഥാനകാരണം ലൈംഗികമാണെന്ന ഫ്രോയിഡിൻ്റെ നിർബന്ധം അംഗീകരിക്കാൻ യുങ് തയാറായിരുന്നില്ല.
1933 മുതൽ 1941 വരെ സൂറിച്ച് സർവകലാശാലയിൽ മനശാസ്ത്ര പ്രൊഫസറായിരുന്നു.
അനാലിറ്റിക്ക് സൈക്കോളജിയുടെ പിതാവ് എന്നാണ് യുങ് വിശേഷിപ്പിക്കപ്പെടുന്നത്. എക്സ്ട്രോവേർട്ട്, ഇൻ്ററോവേർട്ട് എന്ന് മനുഷ്യവ്യക്തിത്വത്തെ യുങ് രണ്ടായി തിരിച്ചു.
യുങ്ങിൻെറ പഠനങ്ങൾ മതം, തത്വശാസ്ത്രം, മനശാസ്ത്രം, മനോരോഗചികിത്സ, നരവംശശാസ്ത്രം, പുരാവസ്തുഗവേഷണം, സാഹിത്യം എന്നിങ്ങനെ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ ഇന്നും സ്വാധീനം ചെലുത്തുന്നു.
– ജോയ് കള്ളിവയലിൽ.






